Premier League

ഫ്രീകിക്ക് ഗോളുമായി പാലസ് ഡിഫൻഡർ, ന്യൂകാസിലിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡിന് എതിരെ ക്രിസ്റ്റൽ പാലസിന് ജയം. പാട്രിക് വാൻ ആൻഹലോട്ട് നേടിയ ഏക ഗോളിന്റെ പിൻബലത്തിലാണ് പാലസ് ജയിച്ചു കയറിയത്. നിലവിൽ 33 പോയിന്റുമായി 13 ആം സ്ഥാനത്താണ് പാലസ്. 31 പോയിന്റുള്ള ന്യൂകാസിൽ 14 ആം സ്ഥാനതുമാണ്.

ആദ്യ പകുതിയുടെ അവസനത്തിലാണ് ഡിഫൻഡർ പാട്രിക് വാൻ ആൻഹലോട്ട് പാലസിന് വിജയ ഗോൾ നൽകിയത്. മികച്ചൊരു ഫ്രീകിക്കിൽ നിന്നാണ് താരം പന്ത് വലയിലാക്കിയത്. രണ്ടാം പകുതിയിൽ റിച്ചി, ഗെയിൽ അടക്കമുള്ളവരെ ഇറകിയെങ്കിലും ന്യൂ കാസിലിന് സമനില ഗോൾ കണ്ടെത്താനായില്ല. കളിയുടെ അവസാനത്തിൽ ലസാരോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ന്യൂ കാസിലിന് മറ്റൊരു തിരിച്ചടിയായി.