Premier League

മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ കൂടുതൽ കരുത്തരാകും എന്ന് ക്ലോപ്പ്

മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക അടുത്ത സീസണിൽ ഒട്ടും എളുപ്പമാകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് ലീഗ് കിരീടത്തിന് അടുത്ത് നിൽക്കുകയാണ്‌. അവർ ഇതിനകം ലീഗ് കപ്പ് നേടിയിട്ടും ഉണ്ട്. ഒപ്പം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് അടുത്തുമാണ് അവർ. സിറ്റി ഈ നേട്ടങ്ങൾ ഒക്കെ അർഹിക്കുന്നുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. അവർ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല എന്നും ഒരുപാട് മത്സരങ്ങൾ അവർ വിജയിക്കുന്നുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.

ഈ സിറ്റി അടുത്ത സീസണിൽ കൂടുതൽ കരുത്തരാവുക മാത്രമെ ചെയ്യുകയുള്ളൂ. അതിനർത്ഥം അവരെ തോൽപ്പിക്കുകയും ലീഗിൽ പിറകിൽ ആക്കുകയും കൂടുതൽ പ്രയാസകരം ആയിരിക്കും എന്നാണ്. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും ഉയർന്ന് വരികയാണ്. അവരും വെല്ലുവിളി ആകും. ചെൽസിയും ടൂഹലിന്റെ കീഴിൽ വലിയ ടീമാവുക ആണ്‌ . ആഴ്സണൽ, സ്പർസ് എന്നിവരെ എഴുതി തള്ളാൻ ആവില്ല. വെസ്റ്റ് ഹാമും ലെസ്റ്ററും വലിയ ശക്തികളാണ് ഇപ്പോൾ. അടുത്ത സീസൺ ഇത്തവണത്തേക്കാൾ പ്രയാസകരമായിരിക്കും എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു.