Premier League

വീണ്ടും ഗോളുമായി എങ്കുങ്കു, ചെൽസി ഫുൾഹാമിനെ തോൽപ്പിച്ചു

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ചെൽസിക്ക് ഒരു വിജയം കൂടെ. പോചറ്റിനോയുടെ ടീം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ആണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെൽസിയുടെ വിജയം. രണ്ടു ഗോളുകളും ആദ്യ പകുതിയിൽ ആണ് വന്നത്. ചെൽസിയുടെ പുതിയ സ്ട്രൈക്കർ എങ്കുങ്കു ഇന്നും ഗോൾ കണ്ടെത്തി.

ചെൽസി 23 07 31 08 00 07 403

ഇരുപതാം മിനുട്ടിൽ സെന്റർ ബാക്ക് തിയാഗോ സിൽവ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. ബെൻ ചിൽവൽ ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്‌. 41ആം മിനുട്ടിൽ എങ്കുങ്കുവും ചെൽസിക്ക് ആയി ഗോൾ നേടി. ഇനി ഓഗസ്റ്റ് 3ന് പുലർച്ചെ ചെൽസി ഡോർട്മുണ്ടിനെ നേരിടും.