Premier League

അത്ഭുത ഗോളുമായി ജഹാൻബാക്ഷ്‌, പുതുവർഷത്തിൽ ചെൽസിക്ക് സമനില മാത്രം

അത്ഭുത ഗോളുമായി ജഹാൻബാക്ഷ്‌, പുതുവർഷത്തിൽ ചെൽസിക്ക് സമനില മാത്രം

പുതുവർഷത്തിൽ ചെൽസിയെ ഞെട്ടിച്ചു ബ്രയ്റ്റൻ. സ്വന്തം മൈതാനത്ത് 1-1 നാണ് അവർ ലംപാർഡിന്റെ ചെൽസിയെ തളച്ചത്. കളിയുടെ 84 ആം മിനുട്ട് വരെ മുന്നിട്ട് നിന്ന ചെൽസിയെ അലിറെസ നേടിയ ഓവർ ഹെഡ് ഗോളാണ് വീഴ്ത്തിയത്. ഇതോടെ 36 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും.

സ്വപ്നതുല്യമായ തുടക്കമാണ് ചെൽസിക്ക് കളിയിൽ ലഭിച്ചത്‌. കളിയുടെ പത്താമത്തെ മിനുട്ടിൽ തന്നെ ആസ്പിലിക്വെറ്റയുടെ ഗോളിൽ അവർക്ക് ലീഡ് നേടാനായി. പക്ഷെ പിന്നീട് ലീഡ് ഉയർത്താൻ ചെൽസിക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ ബ്രയ്റ്റൻ ചെൽസിക്ക് ശക്തമായ വെല്ലുവിളിയാണ് നൽകിയത്. ചെൽസി ഗോളി കെപയുടെ മികച്ച സേവുകളാണ് അവരെ രക്ഷിച്ചത്. പക്ഷെ 84 ആം മിനുട്ടിൽ ഓവർ ഹെഡ് കിക്കിൽ അലിറസ ജഹാൻബാക്ഷ്‌ ചെൽസിയുടെ വല കുലുക്കിയതോടെ അവർ അർഹിച്ച സമനില ഗോൾ നേടി ഒരു പോയിന്റ് സ്വന്തമാക്കി.