Premier League

ലെഫ്റ്റ് ബാക്കിനെ തേടി ചെൽസി റയൽ മാഡ്രിഡിൽ

ഏറെ നാളായി തിരയുന്ന പുതിയ ലെഫ്റ്റ് ബാക്കിനെ തേടി ചെൽസി റയൽ മാഡ്രിഡിൽ എത്തിയതായി റിപ്പോർട്ടുകൾ. റയൽ മാഡ്രിഡ് താരം സെർജിയോ റിഗുലിയനെ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിൽ നടത്തിയ മികച്ച പ്രകടനമാണ് തരത്തിലേക്ക് ചെൽസിയുടെ ശ്രദ്ധ തിരിച്ചത്. നേരത്തെ എവർട്ടനും താരത്തെ നോട്ടമിട്ടിട്ടുണ്ട്.

ചെൽസിയുടെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്ക് ടാർഗറ്റ് ആയ ബെൻ ചിൽവെലിന് ലെസ്റ്റർ ചോദിക്കുന്ന വൻ വിലയാണ് പകരകാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ലംപാർഡിനെ പ്രേരിപ്പിച്ചത്. 23 വയസുകാരനായ റിഗുലിയൻ റയൽ മാഡ്രിഡ് യൂത്ത് ടീം വഴിയാണ് വളർന്നത്. 2018 മുതൽ റയൽ സീനിയർ ടീമിൽ എത്തിയെങ്കിലും അവസരങ്ങൾ കുറഞ്ഞതോടെ കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിൽ പോയി തിളങ്ങി. 25 മില്യൺ യൂറോ നൽകാൻ ചെൽസി തയ്യാറായാൽ റയൽ താരത്തെ വിട്ട് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. എവർട്ടനും രംഗത്ത് ഉള്ളതിനാൽ വരും ദിവസങ്ങളിൽ മാത്രമേ താരത്തെ ആര് സ്വന്തമാകും എന്നത് അറിയാൻ സാധിക്കൂ.