Premier League

കൊടും മഞ്ഞ്, ബേർൺലി സ്പർസ് മത്സരം മാറ്റിവെച്ചു

ബേർൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിൽ കനത്ത മഞ്ഞുവീഴ്ച കാരണം ഇന്ന് നടക്കേണ്ടിയിരുന്ന ബേൺലിയും ടോട്ടൻഹാമും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം മാറ്റിവെച്ചു. പിച്ച് ക്ലിയർ ചെയ്യാനുള്ള ശ്രമങ്ങൾ പാഴായതിനെ തുടർന്നാണ് കളി ആരംഭിക്കേണ്ടതിന് ഒരു മണിക്കൂർ മുമ്പ് കളി മാറ്റിവെക്കുന്നതായി പ്രഖ്യാപനം വന്നത്.

അന്റോണിയോ കോണ്ടെയുടെ സ്പർസിന് ടേബിളിൽ ഏഴാം സ്ഥാനത്ത് നിന്ന് മുന്നേറാം എന്നുള്ള മോഹത്തിന് ഈ മഞ്ഞ് തിരിച്ചടിയായി.