ബ്രെന്റ്ഫോർഡിന്റെ ഇവാൻ ടോണിക്ക് 8 മാസം വിലക്ക്
ഇവാൻ ടോണിക്ക് വിലക്ക്. 2024 ജനുവരി 16 വരെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഇംഗ്ലണ്ട് എഫ്‌എ താരത്തെ സസ്പെൻഡ് ചെയ്തു. ബ്രെന്റ്‌ഫോർഡിന്റെയുൻ ഇംഗ്ലണ്ടിന്റെയും സ്‌ട്രൈക്കർ ആയ ടോണി വാതുവെപ്പ് നിയമങ്ങളുടെ 232 ലംഘനങ്ങൾ നടത്തിയതിനാൽ ആണ് വിലക്ക് നേരിടുന്നത്. 50,000 പൗണ്ട് പിഴയും താരത്തിന് ചുമത്തി.

27 കാരനായ ടോണിക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും.സെപ്റ്റംബർ 17 വരെ പരിശീലനത്തിലേക്ക് പോലും താരത്തിൻ മടങ്ങാൻ കഴിയില്ല. 2017 ഫെബ്രുവരി 25 നും 2021 ജനുവരി 23 നും ഇടയിൽ ആണ് ഈ ബെറ്റിംഗ് റൂൾ ലംഘനങ്ങൾ താരം നടത്തിയത്. തോമസ് ഫ്രാങ്കിന്റെ ബ്രെന്റ്ഫോർഡ് ഞായറാഴ്ച ടോട്ടൻഹാമിനെ നേരിടാൻ ഒരുങ്ങുകയാണ്. അവർക്ക് വലിയ തിരിച്ചടിയാണിത് ഈ സീസണിൽ 20 തവണ ഗോൾ നേടി മികച്ച ഫോമിലായിരുന്നു താരം.