Premier League

ആഴ്സണൽ വോൾവ്സ് മത്സരവും മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ ഒരു മത്സരം കൂടെ കൊറോണ കാരണം മാറ്റിവെച്ചു. ഡിസംബർ 28ന് നടക്കേണ്ടിയിരുന്ന വോൾവ്സും ആഴ്സണലും തമ്മിലുള്ള മത്സരം ആണ് കൊവിഡ് കേസുകൾ കാരണം മാറ്റിവച്ചത്. 28ന് നടക്കേണ്ടിയിരുന്ന ലീഡ്സും ആസ്റ്റൺ വില്ലയും തമ്മിലുള്ള മത്സരവും മാറ്റിവെക്കാൻ തീരുമാനം ആയിരുന്നു. വോൾവ്സ് ടീമിൽ കൊറോണ വ്യാപനം ഉണ്ടായത് ആണ് കളി മാറ്റിവെക്കാൻ കാരണം. വോൾവ്സിന് മത്സരത്തിന് ആവശ്യമായ കളിക്കാരെ ലഭ്യമല്ല എന്ന് എഫ് എ അറിയിച്ചു. 13 ഔട്ട്ഫീൽഡ് കളിക്കാരും ഒരു ഗോൾകീപ്പറുമാണ് കളി നടക്കാൻ വേണ്ടത്. ബോക്സിംഗ് ഡേയിൽ നടക്കേണ്ടിയിരുന്ന വോൾവ്സും വാറ്റ്ഫോർഡും തമ്മിലുള്ള മത്സരവും നേരത്തെ മാറ്റിവെച്ചിരുന്നു.