Premier League

ഡെലെ അലി ലെസ്റ്റർ സിറ്റിക്ക് എതിരെയും കളിക്കില്ല

ഇംഗ്ലണ്ട് മധ്യനിര താരം ഡെലെ അലി സ്പർസിന്റെ അടുത്ത മത്സരത്തിലും ഉണ്ടാകില്ല. പരിശീലകൻ മൗറീനോ തന്നെയാണ് ഡെലെ അലിയുടെ പരിക്കിനെ കുറിച്ച് പുതിയ വിവരങ്ങൾ തന്നത്. അലിയുടെ പരിക്ക് ഭേദമായില്ല എന്നും ലെസ്റ്ററിനെതിരെ കളിക്കാൻ ആകില്ല എന്നിം ജോസെ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലും ആഴ്സണലിന് എതിരെയും ടോട്ടൻഹാം നിരയിൽ അലി ഉണ്ടായിരുന്നില്ല.

ഞായറാഴ്ച ആണ് ലെസ്റ്ററിന് എതിരായ മത്സരം. യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കേണ്ടത് കൊണ്ടു തന്നെ സ്പർസിന് എന്തായാലും വിജയിക്കേണ്ട മത്സരമാണ് ഞായറാഴ്ച നടക്കുന്നത്. ഇപ്പോൾ 55 പോയന്റുമായി ഏഴാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. ആറാമത് എങ്കിലും ഫിനിഷ് ചെയ്താലെ അവർക്ക് യൂറോപ്പ ലീഗ് യോഗ്യത ലഭിക്കുകയുള്ളൂ.