Premier League

മാർച്ച് വരെ അലിയും പുറത്ത്, സ്പർസ് ആക്രമണം സ്ട്രെച്ചറിൽ

ടോട്ടൻഹാമിന് വീണ്ടും പരിക്ക് തിരിച്ചടി. ഹാരി കെയ്‌നിന് പിന്നാലെ മധ്യനിര താരം ഡെലെ അലിക്കും പരിക്ക്. ഹാം സ്ട്രിംഗ് ഇഞ്ചുറി പറ്റിയ താരത്തിന് മാർച്ച് മാസം വരെ കളിക്കാനാവില്ല എന്ന് സ്പർസ് സ്ഥിതീകരിച്ചു. ഇതോടെ ലീഗ് കപ്പ് സെമി ഫൈനലിൽ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന സ്പർസിൽ അലി, കെയ്ൻ, സോണ് എന്നിവർ ഉണ്ടാകില്ല എന്നുറപ്പായി.

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കൊറിയൻ ടീമിനൊപ്പം സോണും പോയതോടെ സ്പർസ് ആക്രമണ നിര തീർത്തും ദുർബലമാണ്. കെയ്‌നിന്റെ പകരക്കാരൻ യോറന്റെ ഫോം ഇല്ലാതെ വിഷമിക്കുകയാണ്. 22 വയസുകാരനായ അലിക്ക് ഫുൾഹാമിന് എതിരായ ലീഗ് മത്സരത്തിന് ഇടയിലാണ് പരിക്കേറ്റത്.