CricketFeatured

നാലാം ഏകദിനത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യ, 89 റൺസിന് ഓള്‍ഔട്ട്

India

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ നാണക്കേടായി മാറി ഇന്ത്യയുടെ ബാറ്റിംഗ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333 റൺസെന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് നേടാനായത് 89 റൺസാണ്. 244 റണ്ണിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

മാറ്റ് ഹെന്‍‍റി 6 വിക്കറ്റുമായി ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ 26.4 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്. 27 റൺസ് നേടിയ ഇഷാന്‍ കിഷനാണ് ടീമിന്റെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേൽ, നമന്‍ ധിര്‍ തുടങ്ങിയവ‍ർ 21 റൺസും നേടി. ഇന്ത്യന്‍ ടീമിൽ രോഹിത്, വിരാട് കോഹ്‍ലി, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു.

Matthenrynz

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി വിൽ യംഗ് 108 പന്തിൽ 125 റൺസ് നേടിയപ്പോള്‍ ടിം സീഫെര്‍ട് 58 റൺസും ഫിന്‍ അല്ലന്‍ 41 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി അക്വിബ് നബിയും ഗുര്‍ണൂര്‍ ബ്രാറും അക്സര്‍ പട്ടേലും 2 വീതം വിക്കറ്റ് നേടി.