Premier League

അറുപതിനായിരം പേർക്ക് ഭക്ഷണം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

കൊറോണ കാലത്ത് കൂടുതൽ സഹായങ്ങളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. കൊറോണ കാരണം പ്രതിസന്ധിയിൽ ആയവർക്കായി 60000 ഭക്ഷണ പൊതികൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം നൽകിയത്. ബ്രിട്ടണിലെ ആരോഗ്യ മേഖല നോക്കുനൻ എൻ എച് എസിനാണ് ഭക്ഷണം യുണൈറ്റഡ് കൈമാറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൗണ്ടേഷൻ ആണ് പോഷകാഹരങ്ങൾ അടങ്ങിയ ഭക്ഷണപ്പൊതി തയ്യാറാക്കിയത്. നേരത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്റ്റേഡിയം വിട്ടുകൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായിരുന്നു. ഇംഗ്ലണ്ടിൽ ഇനിയും കൊറോണ നിയന്ത്രണ വിധേയമായിട്ടില്ല.