പാക്കിസ്ഥാന്‍ താരത്തിനെതിരെ വിജയം ശിവ ഥാപ പ്രീ ക്വാര്‍ട്ടറിലേക്ക്

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാര്‍ട്ടറിൽ കടന്നു. പാക്കിസ്ഥാന്റെ സുലൈമാന്‍ ബലോച്ചിനെ ആദ്യ റൗണ്ടിൽ 5-0 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 63.5 കിലോ വിഭാഗത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നത്.

രണ്ടാം റൗണ്ടിൽ ഞായറാഴ്ച സ്കോട്‍ലാന്‍ഡ് താരത്തിനെതിരെയാണ് ഇന്ത്യന്‍ താരത്തിന്റെ മത്സരം.

ഇന്ത്യയുടെ അഭിമാനം!! നിഖത് സറീൻ ലോക ചാമ്പ്യൻ!!

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വനിതാ ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോൽപ്പിച്ച് ഇന്ത്യയുടെ നിഖത് സരീൻ സ്വർണം നേടി. മേരി കോം, സരിതാദേവി, ജെന്നി ആർഎൽ, ലേഖ കെസി എന്നിവർക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്‌സറായി സറീൻ മാറി. 25 കാരിയായ സറീന മുൻ ജൂനിയർ യൂത്ത് ലോക ചാമ്പ്യനാണ്. 20220519 211900

ഫൈനലിൽ തായ്‌ലൻഡ് എതിരാളിക്കെതിരെ മിന്നും പോരാട്ടം നടത്തിയാണ് സറീൻ സ്വർണമെഡൽ സ്വന്തമാക്കിയത്. നേരത്തെ സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ 5-0ന് തോൽപ്പിച്ചാണ് സറീന് ഫൈനലിൽ കടന്നത്.

മറ്റ് രണ്ട് ഇന്ത്യൻ ബോക്‌സർമാരായ മനീഷ (57 കിലോഗ്രാം), പർവീൺ (63 കിലോഗ്രാം) എന്നിവർ വെങ്കലം നേടിയിരുന്നു.

മനീഷയും പര്‍വീണും സെമിയിൽ വീണു, വെങ്കല നേട്ടം

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ പര്‍വീണ ഹൂഡയും മനീഷയും സെമി ഫൈനലില്‍ വീണ. ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഇര്‍മ്മ ടെസ്റ്റയ്ക്കെതിരെയായിരുന്നു മനീഷ 57 കിലോ വിഭാഗത്തിൽ പരാജയം ഏറ്റുവാങ്ങിയത്. ഐറിഷ് താരത്തോടാണ് 63 കിലോ വിഭാഗത്തിൽ പര്‍വീണിന്റെ പരാജയം.

നേരത്തെ 52 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ നിഖത് സറീന്‍ ഫൈനലില്‍ കടന്നിരുന്നു.

സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിനവസരം നേടി നിഖത് സറീന്‍

വനിത ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ നിഖത് സറീന്‍. ഇന്ന് നടന്ന 52 കിലോ വിഭാഗം സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ കരോളിന്‍ ഡി അൽമെയ്ഡയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്.

ഇന്ത്യയുടെ മറ്റു താരങ്ങളായ പര്‍വീണും മനീഷയും സെമി ഫൈനൽ മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്.

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ

ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍. 52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തിൽ പര്‍വീണും സെമിയിൽ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.

മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീൺ കീഴടക്കിയത്.

ഡിലിയൻ വൈറ്റിനെ ഇടിച്ചിട്ടു ടൈസൻ ഫൂരി, ഡബ്യു.ബി.സി കിരീടം നിലനിർത്തി വിരമിക്കൽ സൂചനയും നൽകി ജിപ്സി കിങ്

ലണ്ടനിൽ നടന്ന ഡബ്യു.ബി.സി ഹെവി വെയിറ്റ് ബോക്സിങ് പോരാട്ടത്തിൽ ഡിലിയൻ വൈറ്റിനെ തോൽപ്പിച്ചു കിരീടം നിലർത്തി ടൈസൻ ഫൂരി. തന്റെ മികച്ച ഒരു അപ്പർ കട്ടിലൂടെ എതിരാളിയെ ഇടിച്ചു ഇടുക ആയിരുന്നു ജിപ്സി കിങ്. എതിരാളിയെ നോക്ക് ഔട്ട് ചെയ്തു കിരീടം നിലനിർത്തിയ താരം താൻ ഇപ്പോഴും ചെറുപ്പം ആണെന്ന് ആരാധകരെ ഓർമ്മിപ്പിച്ചു. താഴെ വീണ ശേഷം കൗണ്ട് ഡോണിന് മുമ്പ് എണീറ്റു നിൽക്കാൻ വൈറ്റിന് ആയെങ്കിലും താരത്തിന് മത്സരം തുടരാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.


ലോക കിരീടത്തിനു ആയുള്ള വൈറ്റിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. 31 മത്സരങ്ങളിൽ താരത്തിന്റെ മൂന്നാമത്തെ മാത്രം പരാജയം ആണ് ഇത്. അതേസമയം 33 മത്സരങ്ങളിൽ ഇത് വരെ ഒന്നിലും ടൈസൻ ഫൂരി പരാജയം അറിഞ്ഞിട്ടില്ല. 94,000 ത്തിൽ അധികം റെക്കോർഡ് കാണികൾ ആണ് വെംബ്ലിയിൽ മത്സരം കാണാൻ എത്തിയത്. ജയത്തിന് ശേഷം ഇത് തന്റെ അവസാന മത്സരം ആവാം എന്ന സൂചനയും 33 കാരനായ ഇതിഹാസ ബ്രിട്ടീഷ് ബോക്‌സർ നൽകി. നാലാം റൗണ്ടിൽ ആയിരുന്നു എതിരാളിയെ ഇടിച്ചിട്ടു ഫൂരി കിരീടം നിലനിർത്തിയത്.

18 വർഷത്തെ ശത്രുതക്ക് അന്ത്യം കുറിച്ചു ആമിർ ഖാനു മേൽ ജയം നേടി കെൽ ബ്രൂക്!

ബ്രിട്ടീഷ് ബോക്സിങിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ആമിർ ഖാന് മേൽ ജയം നേടി കെൽ ബ്രൂക്. അനുഭവസമ്പന്നരായ കടുത്ത ശത്രുക്കൾ ആയ താരങ്ങൾ തമ്മിൽ 18 വർഷത്തെ കണക്ക് ആണ് തീർക്കാൻ ഉണ്ടായിരുന്നത്. മത്സരത്തിന് മുമ്പ് ബ്രൂക്കിന്റെ ഗ്ലോവ്സിന് പ്രശ്നം ഉണ്ടായത് അടക്കം റിംഗിന് പുറത്തും സംഭവഭരിതമായിരുന്നു മത്സരം. മാഞ്ചസ്റ്ററിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആറു റൗണ്ട് പോരാട്ടത്തിന് ശേഷം ആണ് ബ്രൂക് ആമിർ ഖാനു മേൽ ജയം നേടിയത്. ആദ്യ റൗണ്ടിൽ ആദ്യം പതറിയെങ്കിലും ആമിർ ഖാൻ തിരിച്ചു വന്നു. രണ്ടാം റൗണ്ടിലും ഇരുവരും ഏതാണ്ട് സമാസമം പാലിച്ചു.

മൂന്നാം റൗണ്ടിൽ താളം കണ്ടത്താൻ ആമിർ ഖാനു ആയെങ്കിലും താരത്തിന് മേൽ ആധിപത്യം കാണാൻ ബ്രൂക്കിന്‌ ആയി. നാലും അഞ്ചും റൗണ്ടുകളിൽ ബ്രൂക് ആമിർ ഖാന് മേൽ തന്റെ ആധിപത്യം തുടർന്നു. ആറാം റൗണ്ടിൽ ബ്രൂക് ആമിർ ഖാനു മേൽ മികച്ച ഒരു പഞ്ച് ഏൽപ്പിച്ചു. താഴെ വീഴാൻ വിസമ്മതിച്ച ആമിർ ഖാന് പക്ഷെ കാലുകൾ ശരിക്ക് നിലത്ത് ഉറപ്പിക്കാൻ ആയില്ല. ഇതോടെ റഫറി മത്സരം ബ്രൂക്കിന്‌ അനുകൂലമായി വിധിക്കുക ആയിരുന്നു. വെൽറ്റർവെയിറ്റിൽ വലിയ ശത്രുത ആണ് ഇരു ബ്രിട്ടീഷ് ബോക്സർമാരും തമ്മിലുള്ളത്. മുൻ ലോക ജേതാവ് ആയ ആമിർ ഖാന് മേൽ ജയം കാണാൻ ആയത് ബ്രൂക്കിന്‌ വലിയ നേട്ടമാണ്. അടുത്ത് തന്നെ ആമിർ ഖാൻ തന്റെ ബോക്സിങ് കരിയറിൽ നിന്നു വിരമിക്കും എന്നാണ് സൂചനകൾ.

സ്വര്‍ണ്ണ പോരാട്ടത്തിന് ലോ‍വ്‍ലീന ഇല്ല, ഒന്നാം സീഡീനോട് പരാജയപ്പെട്ട് വെങ്കല മെഡലുമായി മടക്കം

വനിതകളുടെ 64-69 കിലോ വിഭാഗം വെല്‍ട്ടര്‍ വെയിറ്റ് വിഭാഗത്തിൽ സെമി ഫൈനൽ മത്സരത്തിൽ പരാജയം ഏറ്റു വാങ്ങി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഒന്നാം സീഡായ തുര്‍ക്കിയുടെ ബുസേനാസ് സുര്‍മേനേിലിയ്ക്കെതിരെയാണ് ഇന്ന് ലോവ്‍ലീന മോര്‍ഗോഹൈന്‍ മത്സത്തിനിറങ്ങിയത്. ലോക ചാമ്പ്യന്‍ കൂടിയായ ബുസേനാസിനെ ആദ്യ റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവന്‍ ലോവ്‍ലീന അനുവദിച്ചില്ലെങ്കിലും മത്സരം പുരോഗമിക്കും തോറും ലോക ചാമ്പ്യന്‍ തന്റെ ശരിയായ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

തുര്‍ക്കി താരം മറ്റു താരങ്ങളെ പ്രതിരോധത്തിലാക്കിയാണ് വിജയം മറ്റു റൗണ്ടുകളില്‍ നേടിയതെങ്കിലും ഇന്ത്യന്‍ താരം വിട്ട് കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. ആദ്യ റൗണ്ടിലെ അവസാന മുപ്പത് സെക്കന്‍ഡിലാണ് വിധി മാറ്റിയ ഇടിയുമായി തുര്‍ക്കി താരമത്തിയത്. പിന്നീടുള്ള രണ്ട് റൗണ്ടുകളിലും ഇന്ത്യന്‍ താരത്തെക്കാള്‍ മേല്‍ക്കൈ തുര്‍ക്കി താരം നേരിടിയിരുന്നു.

ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജുമാരും തുര്‍ക്കി താരത്തിനൊപ്പമാണ് നിന്നത്. രണ്ടാം റൗണ്ടിൽ സമാനമായ വിധി വന്നപ്പോള്‍ ഒരു വാണിംഗ് പോയിന്റും ഇന്ത്യന്‍ താരത്തിനെതിരെ വന്നു. മൂന്നാം റൗണ്ടിൽ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കിയ പ്രകടനം ആണ് തുര്‍ക്കി താരം പുറത്തെടുത്തത്. 5-0ന്റെ ഏകപക്ഷീയമായ വിജയം ആയിരുന്നു തുര്‍ക്കി താരം നേടിയത്.

പരിക്കിലും പൊരുതി നോക്കി സതീശ് കുമാർ, ക്വാർട്ടറിൽ പുറത്ത്

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷക്കും അവസാനം. ആദ്യ റൗണ്ടിൽ പരിക്കേറ്റ ഇന്ത്യൻ താരം പരിക്ക് വക വക്കാതെയാണ് ഇന്ന് ക്വാർട്ടർ ഫൈനലിൽ ഇറങ്ങിയത്. സൂപ്പർ ഹെവി വെയിറ്റ് 91 കിലോ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ജലോലോവിനു മുമ്പിൽ അതിനാൽ തന്നെ താരത്തിന് പിടിച്ചു നിൽക്കാൻ ആയില്ല.

ആദ്യ റൗണ്ടിൽ നന്നായി പൊരുതിയെങ്കിലും എല്ലാ ജഡ്ജിമാരും ഉസ്ബകിസ്ഥാൻ താരമായ ജലോലോവിനു ഒപ്പം ആണ് നിന്നത്. രണ്ടും മൂന്നും റൗണ്ടുകളിൽ കൂടുതൽ തളർന്ന സതീശിന് മേൽ സമ്പൂർണ ആധിപത്യം ലോക ഒന്നാം നമ്പർ താരം നേടി. ഇങ്ങനെ 5-0 നു ആണ് ഇന്ത്യൻ താരം പരാജയം വഴങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷ കൂടി അവസാനിച്ചു.

സതീഷ് കുമാര്‍ നാളെ ഇറങ്ങുക സംശയത്തിലെന്ന് സൂചന, താരത്തിന്റെ പങ്കാളിത്തം ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ച്

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബോക്സിംഗ് താരം സതീഷ് കുമാര്‍ നാളത്തെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിനിറങ്ങുമോ എന്നത് സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ജമൈക്കന്‍ ബോക്സറുമായുള്ള പോരാട്ടത്തിൽ ഏറ്റ പരിക്കിന് ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നാണ് അറിയുന്ന വിവരം.

ഡോക്ടര്‍മാര്‍ അംഗീകാരം നല്‍കിയാൽ താരം ഉസ്ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവിനോടുള്ള ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമെന്നാണ് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് അറിയിച്ചു.

91+ കിലോ വിഭാഗമായ സൂപ്പര്‍ ഹെവിവെയിറ്റ് കാറ്റഗറിയിലാണ് സതീഷ് കുമാര്‍ മത്സരത്തിനിറങ്ങുന്നത്.

റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവിനോട് ക്വാര്‍ട്ടറിൽ തോല്‍വിയേറ്റ് വാങ്ങി പൂജ റാണി

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പൂജ റാണിയ്ക്ക് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിൽ ചൈനയുടെ താരത്തോടെ 5-0 എന്ന സ്കോറിനായിരുന്നു പൂജയുടെ തോല്‍വി. ചൈനീസ് താരത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനാകാതെയാണ് ഇന്ത്യന്‍ താരത്തിന്റെ മടക്കം.

വനിതകളുടെ മിഡിൽ വെയിറ്റ് കാറ്റഗറിയില്‍(69-75) ആണ് പൂജ റാണി ഇന്ന് മത്സരിക്കുവാനിറങ്ങിയത്. ചൈനയുടെ റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലീ ചാന്‍ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. രണ്ടാം സീഡായിരുന്നു ലീ ചാന്‍.

മൂന്ന് റൗണ്ടിലും ചൈനീസ് താരത്തിന്റെ ടെക്നിക്കിന് മുന്നിൽ ഒരു മറുപടി പോലുമില്ലാതെയാണ് ഇന്ത്യന്‍ താരം പരാജയം ഏറ്റുവാങ്ങിയത്.

ആ പ്രതീക്ഷയും പൊലി‍‍ഞ്ഞു, അമിത് പംഗാലിന് പ്രീ ക്വാര്‍ട്ടറിൽ പരാജയം

ആദ്യ റൗണ്ടിലെ മുന്‍തൂക്കം നഷ്ടപ്പെടുത്തി അമിത് പംഗാലിന് പരാജയം. കൊളംബിയയുടെ ഹെര്‍നി മാര്‍ട്ടിനെസിനെടോാണ് അമിതിന്റെ പരാജയം. പുരുഷന്മാരുടെ 48-52 കിലോ ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് അമിത് പംഗാൽ ഇന്ന് കൊളംബിയന്‍ താരത്തിനെതിരെ മത്സരത്തിനിറങ്ങിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യയ്ക്കെതിരെ കൊളംബിയ വിജയം കുറിച്ചത്.

ആദ്യ റൗണ്ടിൽ നാല് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിന് ഒപ്പം നിന്നപ്പോള്‍ രണ്ടാം റൗണ്ടിൽ 4 റഫറിമാര്‍ കൊളമ്പിയന്‍ താരത്തിനൊപ്പം നിലകൊണ്ടു. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നിര്‍ണ്ണായകമായ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനിൽ വിജയം റിയോയിലെ സില്‍വര്‍ മെഡൽ ജേതാവായ കൊളംബിയന്‍ താരത്തിനൊപ്പം നിന്നു. അഞ്ചാം റൗണ്ടിൽ അഞ്ച് ജഡ്ജുമാരും കൊളംബിയന്‍ താരത്തിനൊപ്പം നിന്നു.

Exit mobile version