പാരീസ് ഒളിമ്പിക്സ്, ലോവ്ലിന ക്വാർട്ടറിൽ വീണു

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ലോവ്ലിന സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന 75 കിലോഗ്രാം വനിതാ ബോക്സിംഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ലി ക്വിയാൻ ആയിരുന്നു ലോവ്ലിനയുടെ എതിരാളി. 1-4 എന്ന വിധിക്ക് ആണ് ലൊവ്ലിന പരാജയപ്പെട്ടത്.

ലോവ്ലിന

നോർവേയുടെ സുന്നിവ ഹോഫ്‌സ്റ്റാഡിനെ തോൽപ്പിച്ച് ആയിരുന്നു ലോവ്‌ലിന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ലോവ്ലിനയുടെ രണ്ടാം ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നമാണ് ഇതോടെ നഷ്ടമായത്.

75kg വനിതാ ബോക്സിംഗ്, ഇന്ത്യയുടെ ലോവ്ലിനക്ക് വെള്ളി

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ലോവ്ലിന ബോർഗോഹൈന് വെള്ളി. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിന്റെ ഫൈനലിൽ ലൊവ്ലിന ചൈനയുടെ ലി ക്വിയാനോട് പരാജയപ്പെട്ടു. ഇതോടെയാണ് ലൊവിന വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്‌‌ 5:0 എന്ന സ്കോറിനായിരുന്നു ചൈന താരത്തിന്റെ വിജയം.

തോറ്റു എങ്കിലും ഫൈനലിൽ എത്തിയതോടെ 2024ലെ പാരീസ് ഒളിമ്പിക് യോഗ്യത ലോവ്ലിന നേടിയിരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവും ലോക ചാമ്പ്യനുമായ ലോവ്‌ലിന ബോർഗോഹൈൻ സെമി ഫൈനലിൽ തായ്‌ലൻഡിന്റെ ബെയ്‌സൺ മനീക്കോണിനെ പരാജയപ്പെടുത്തിയിരുന്നു.

നാലിൽ നാല്!!! ബോര്‍ഗൈനും സാവീതിയും ഫൈനലില്‍

നിതു ഘംഗാസിനും നിഖത് സരിനും പിന്നാലെ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈനും സാവീതിയും വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലില്‍. ഇതോടെ ഇന്ത്യയുടെ നാല് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

സാവീതി ബൂറ 81 കിലോ വിഭാഗം സെമിയിൽ ഓസ്ട്രേലിയന്‍ താരത്തിനെ പിന്തള്ളിയാണ് ഫൈനലിലെത്തുന്നത്. 2014ലും താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ലോവ്‍‍ലീന 75 കിലോ വിഭാഗത്തിൽ മുന്‍ ലോക ചാമ്പ്യനും രണ്ട് വട്ടം ഒളിമ്പിക്സ് മെഡൽ ജേതാവുമായ ലീ കിയാനിനെ 4-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണ്ണ മെഡലുമായി ലോവ്‍ലീന ബോര്‍ഗോഹൈന്‍

ബോക്സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ 75 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഇന്ന് നടന്ന മത്സരത്തിൽ 5-0 എന്ന ഏകപക്ഷീയമായ വിജയം ആണ് ഇന്ത്യന്‍ താരം ഉസ്ബൈക്ക് ബോക്സിംഗ് താരത്തിനെതിരെ നേടിയത്.

ടോക്കിയോ ഒളിമ്പിക്സിൽ 69 കിലോ വിഭാഗത്തിൽ ബോര്‍ഗോഹൈന്‍ വെങ്കല മെഡൽ നേടിയിരുന്നു.

സ്വര്‍ണ്ണ പോരാട്ടത്തിന് ലോ‍വ്‍ലീന ഇല്ല, ഒന്നാം സീഡീനോട് പരാജയപ്പെട്ട് വെങ്കല മെഡലുമായി മടക്കം

വനിതകളുടെ 64-69 കിലോ വിഭാഗം വെല്‍ട്ടര്‍ വെയിറ്റ് വിഭാഗത്തിൽ സെമി ഫൈനൽ മത്സരത്തിൽ പരാജയം ഏറ്റു വാങ്ങി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഒന്നാം സീഡായ തുര്‍ക്കിയുടെ ബുസേനാസ് സുര്‍മേനേിലിയ്ക്കെതിരെയാണ് ഇന്ന് ലോവ്‍ലീന മോര്‍ഗോഹൈന്‍ മത്സത്തിനിറങ്ങിയത്. ലോക ചാമ്പ്യന്‍ കൂടിയായ ബുസേനാസിനെ ആദ്യ റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവന്‍ ലോവ്‍ലീന അനുവദിച്ചില്ലെങ്കിലും മത്സരം പുരോഗമിക്കും തോറും ലോക ചാമ്പ്യന്‍ തന്റെ ശരിയായ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

തുര്‍ക്കി താരം മറ്റു താരങ്ങളെ പ്രതിരോധത്തിലാക്കിയാണ് വിജയം മറ്റു റൗണ്ടുകളില്‍ നേടിയതെങ്കിലും ഇന്ത്യന്‍ താരം വിട്ട് കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. ആദ്യ റൗണ്ടിലെ അവസാന മുപ്പത് സെക്കന്‍ഡിലാണ് വിധി മാറ്റിയ ഇടിയുമായി തുര്‍ക്കി താരമത്തിയത്. പിന്നീടുള്ള രണ്ട് റൗണ്ടുകളിലും ഇന്ത്യന്‍ താരത്തെക്കാള്‍ മേല്‍ക്കൈ തുര്‍ക്കി താരം നേരിടിയിരുന്നു.

ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജുമാരും തുര്‍ക്കി താരത്തിനൊപ്പമാണ് നിന്നത്. രണ്ടാം റൗണ്ടിൽ സമാനമായ വിധി വന്നപ്പോള്‍ ഒരു വാണിംഗ് പോയിന്റും ഇന്ത്യന്‍ താരത്തിനെതിരെ വന്നു. മൂന്നാം റൗണ്ടിൽ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കിയ പ്രകടനം ആണ് തുര്‍ക്കി താരം പുറത്തെടുത്തത്. 5-0ന്റെ ഏകപക്ഷീയമായ വിജയം ആയിരുന്നു തുര്‍ക്കി താരം നേടിയത്.

ലവ്‍ലി ലോവ്‍ലീന, സെമിയുറപ്പാക്കി ഇന്ത്യയുടെ രണ്ടാം മെഡലുമായി ലോവ്‍ലീന

ബോക്സിംഗ് സെമി ഫൈനലിൽ കടന്ന് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍. സ്പ്ലിറ്റ് ഡിസിഷനിലാണ് ഇന്ത്യയുടെ മെഡൽ ഉറപ്പാക്കിയ തീരുമാനം എത്തിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയിലെത്തിയ താരത്തിന്റെ ഇനിയുള്ള ഫലം ഏത് മെഡലാണെന്നത് തീരുമാനിക്കും.

ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനെതിരെയാണ് ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ 64-69 വെല്‍ട്ടര്‍ വിഭാഗത്തിലാണ് മത്സരത്തിനിറങ്ങിയത്. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനും രണ്ട് ജഡ്ജിമാര്‍ ചൈനീസ് തായ്പേയ് താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

രണ്ടാം റൗണ്ടിൽ ഇന്ത്യയ്ക്കൊപ്പമാണ് അഞ്ച് ജഡ്ജിമാരും നിന്നത്. മൂന്നാ റൗണ്ടിൽ നാല് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും ഒരാള്‍ ചൈനീസ് തായ്‍പേയ് താരത്തിനൊപ്പവും നിന്നു.

ബോക്സിംഗിൽ നിന്ന് ആശ്വാസ വാര്‍ത്ത, ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറിൽ

ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിൽ ജര്‍മ്മന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ബോക്സിംഗിൽ ക്വാര്‍ട്ടറിൽ കടന്നു. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം.

വനിതകളുടെ വെൽറ്റര്‍വെയിറ്റ് 64-69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ജര്‍മ്മനിയുടെ നദീന്‍ അപെറ്റ്സ് ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ ലോവ്‍ലീനയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പമാണ് നിന്നത്.

രണ്ടാം റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും ആദ്യ റൗണ്ട് പോലെ തന്നെ 3-2ന്റെ ആനുകൂല്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും രണ്ട് ജഡ്ജിമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പവും നിന്നു.

ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് എത്തിയത്.

Exit mobile version