നിഖത് സറീന്റെ വിജയത്തോടെ ഇന്ത്യ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങി

ന്യൂഡൽഹിയിൽ നടക്കുന്ന വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. നിലവിലെ ചാമ്പ്യൻ നിഖത് സറീൻ 50 കിലോഗ്രാം വിഭാഗത്തിൽ അസർബൈജാന്റെ അനഖാനിം ഇസ്മയിലോവയ്‌ക്കെതിരെ മികച്ച വിജയത്തോടെ റൗണ്ട് ഓഫ് 32-ലേക്ക് കടന്നു. മത്സരത്തിൽ നിഖത്ത് ആധിപത്യം പുലർത്തിയതിനാൽ റഫറി രണ്ടാം റൗണ്ടിൽ തന്നെ മത്സരം നിർത്തി വെക്കുക ആയിരുന്നു. അനഖാനിമിന് മൂന്ന് സ്റ്റാൻഡിംഗ് കൗണ്ട് ലഭിച്ചു.

“എന്റെ വിജയത്തോടെ ഇന്ത്യയുടെ പ്രചാരണം ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ മുമ്പ് അനഖാനിമിനെ നേരിട്ടുണ്ട്‌. അവളുടെ ഗെയിംപ്ലാൻ അനുസരിച്ച് എന്റെ പദ്ധതികൾ തയ്യാറാക്കിയിരുന്നു, അത് എന്നെ സഹായിച്ചു,” പോരാട്ടത്തിന് ശേഷം ആത്മവിശ്വാസത്തോടെ നിഖത് പറഞ്ഞു.

മൂന്ന് സ്വര്‍ണ്ണം, രണ്ട് വെള്ളി, യൂത്ത് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ കുതിപ്പ്

സ്പെയിനിൽ നടക്കുന്ന യൂത്ത് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ നിന്ന് സന്തോഷം നൽകുന്ന വാര്‍‍ത്ത. ഇന്ത്യയ്ക്ക് ചാമ്പ്യന്‍ഷിപ്പിൽ ഇതുവരെ 3 സ്വര്‍ണ്ണം ലഭിച്ചു. ദേവിക ഖോര്‍പാഡേ(52 കിലോ), വന്‍ഷാജ്(63.5), വിശ്വന്ത് സുരേഷ്(48) എന്നിവരാണ് സ്വര്‍ണ്ണ നേട്ടക്കാര്‍.

അതേ സമയം ഭാവന(48), ആശിഷ്(54) എന്നിവര്‍ വെള്ളി മെഡൽ നേട്ടക്കാരായി.

ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം, സാവീതി ബൂറയ്ക്കും, അൽഫിയ പത്താനും സ്വര്‍ണ്ണം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ വീണ്ടും സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. 81+ കിലോ വിഭാഗത്തിൽ ആൽഫിയ പത്താന്‍ ആണ് സ്വര്‍ണ്ണ മെഡൽ നേടിയത്. 19 വയസ്സുള്ള താരത്തിന്റെ എതിരാളിയെ ഒന്നാം റൗണ്ടിനിടെ അയോഗ്യയാക്കുകയായിരുന്നു.

ഇത് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നാലാം സ്വര്‍ണ്ണമാണ്. നേരത്തെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാവീതി ബൂറയും സ്വര്‍ണ്ണം നേടിയിരുന്നു. 2014ൽ താരത്തിന് വെങ്കലം ആണ് നേടാനായത്. ഫൈനലില്‍ ഖസാക്കിസ്ഥാന്റെ എതിരാളിയെ 5-0 എന്ന സ്കോറിനാണ് ബൂറ പരാജയപ്പെടുത്തിയത്.

63 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടിയ പര്‍വീൺ ഹൂഡയാണ് ഇന്ത്യയ്ക്കായി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. തൊട്ടുപിന്നാലെ ലോവ്‍ലീനയും സ്വര്‍ണ്ണം നേടി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണ്ണ മെഡലുമായി ലോവ്‍ലീന ബോര്‍ഗോഹൈന്‍

ബോക്സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ 75 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഇന്ന് നടന്ന മത്സരത്തിൽ 5-0 എന്ന ഏകപക്ഷീയമായ വിജയം ആണ് ഇന്ത്യന്‍ താരം ഉസ്ബൈക്ക് ബോക്സിംഗ് താരത്തിനെതിരെ നേടിയത്.

ടോക്കിയോ ഒളിമ്പിക്സിൽ 69 കിലോ വിഭാഗത്തിൽ ബോര്‍ഗോഹൈന്‍ വെങ്കല മെഡൽ നേടിയിരുന്നു.

ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഒക്ടോബറിൽ നടക്കുന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനുള്ള തങ്ങളുടെ പുരുഷ-വനിതാ ടീമുകളെ ഇന്ത്യ പ്രഖ്യാപിച്ചു. എൻ ഐ എസ് പട്യാലയിൽ നടന്ന ട്രയൽസിനു ശേഷമാണ് ടീം അനൗൺസ് ചെയ്തത്‌. നിലവിലെ ലോക ചാമ്പ്യൻ നിഖാത് സരീൻ വിശ്രമം ആവശ്യപ്പെട്ടത് കൊണ്ട് ഈ ടൂർണമെന്റിന്റെ ഭാഗമാകില്ല.

മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ നേടിയിട്ടുള്ള അമിത് പംഗൽ, കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ രോഹിത് ടോകാസ്, സാഗർ അഹ്ലാവത് എന്നിവർ പരിക്ക് കാരണം ട്രയൽസിൽ പങ്കെടുത്തില്ല

Men’s team

Govind Sahani (48kg), Sparsh Kumar (51kg), Sachin (54kg), Md. Hussamuddin (57kg), Etash Khan (60kg), Shiva Thapa (63.5kg), Amit Kumar (67kg), Sachin (71kg), Sumit (75kg), Lakshya C (80kg), Kapil P (86kg), Naveen K (92kg), Narender (+92kg).

Women’s team

Monika (48kg), Savita (50kg), Minakshi (52kg), Sakshi (54kg), Preeti (57kg), Simranjit (60kg), Parveen (63kg), Ankushita Boro (66kg), Pooja (70kg), Lovlina Borgohain (75kg), Saweety (81kg), Alfiya (+81kg).

ഇംഗ്ലീഷ് താരത്തോട് ഫൈനലിൽ തോറ്റു സാഗർ, ബോക്സിങിൽ ഇന്ത്യക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 55 മത്തെ മെഡൽ സമ്മാനിച്ചു സാഗർ ആഹ്ലാവത്. പുരുഷന്മാരുടെ 92 കിലോഗ്രാമിനു മുകളിലുള്ള സൂപ്പർ ഹെവി വെയിറ്റ് ഫൈനലിൽ ഇംഗ്ലീഷ് താരം ഡെലിഷസ് ഓറിയോട് സാഗർ പരാജയപ്പെടുക ആയിരുന്നു.

5 റൗണ്ടുകളും ഇംഗ്ലീഷ് താരത്തിന് അനുകൂലമായി ആണ് ജഡ്ജിമാർ വിധിച്ചത്. സ്വർണം നേടാൻ ആയില്ലെങ്കിലും മികച്ച പ്രകടനം ആണ് തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ 20 കാരനായ സാഗർ പുറത്ത് എടുത്തത്. ബോക്സിങിൽ ഇന്ത്യയുടെ ഏഴാം മെഡൽ കൂടിയായിരുന്നു ഇത്.

ബോക്സിങിൽ നാലാം ഫൈനലിസ്റ്റ്, നൈജീരിയൻ താരത്തെ സെമിയിൽ തകർത്തു മുന്നേറി സാഗർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച ദിനം തുടരുന്നു. ബോക്സിങ് സൂപ്പർ ഹെവി വെയിറ്റ് 92 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി സാഗർ അഹ്ലാവത്. നൈജീരിയൻ താരം ഇഫനെയ് ഒനക്വേരയെ തോൽപ്പിച്ചു ആണ് 22 കാരനായ സാഗർ ഫൈനലിലേക്ക് മുന്നേറിയത്.

ജഡ്ജിമാർ ഏകകണ്ഠമായി 5-0 ന്റെ ജയം സെമിയിൽ സാഗറിന് സമ്മാനിക്കുക ആയിരുന്നു. നാളെയാണ് വെള്ളി മെഡൽ ഉറപ്പിച്ച സാഗർ ഫൈനൽ കളിക്കാൻ ഇറങ്ങുക. കോമൺവെൽത്ത് ഗെയിംസിൽ ഇത്തവണ ബോക്സിങ് ഫൈനലിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സാഗർ. നാളെയാണ് ഈ മത്സരങ്ങൾ നടക്കുക. അതേസമയം മൂന്നു വെങ്കലവും ഇതിനകം ഇന്ത്യ ബോക്സിങിൽ നേടിയിട്ടുണ്ട്.

സെമിയിൽ പൊരുതി വീണു രോഹിത്, ബോക്സിങിൽ ഇന്ത്യക്ക് വീണ്ടും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്നത്തെ പതിമൂന്നാം മെഡൽ സമ്മാനിച്ചു രോഹിത് ടോകാസ്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് കാറ്റഗറിയിൽ 67 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പൊരുതി വീണതോടെയാണ് രോഹിത് വെങ്കല മെഡലിൽ തൃപ്തൻ ആയത്.

സാമ്പിയൻ താരം സ്റ്റീഫൻ സിമ്പക്ക് എതിരെ മികച്ച പ്രകടനം ആണ് രോഹിത് പുറത്തെടുത്തത്. എന്നാൽ ജഡ്ജിമാർ മത്സരം 3-2 നു സിമ്പക്ക് അനുകൂലമായി വിധിക്കുക ആയിരുന്നു. രോഹിത്തിന്റെ കടുത്ത പോരാട്ടം അതിജീവിച്ചത്തിന്റെ ആഘോഷം സാമ്പിയൻ താരത്തിൽ കാണാൻ ആയി. ഇന്ത്യയുടെ 39 മത്തെ മെഡൽ നേട്ടം ആണ് ഇത്.

സെമിയിൽ വീണു മുഹമ്മദ് ഹുസമുദ്ധീൻ, ബോക്സിങിൽ വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി സമ്മാനിച്ചു ബോക്സിങ്. പുരുഷന്മാരുടെ ഫെതർ വെയിറ്റ് കാറ്റഗറിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സർ മുഹമ്മദ് ഹുസമുദ്ധീൻ ഇന്ത്യക്ക് ആയി വെങ്കലം നേടി.

സെമിഫൈനലിൽ ഘാനയുടെ ജോസഫ് കോമിക്ക് എതിരെ പൊരുതിയെങ്കിലും ജയം കാണാൻ ഹുസമുദ്ധീനു ആയില്ല. ഇതോടെ താരം വെങ്കലം കൊണ്ടു തൃപ്തിപ്പെടുക ആയിരുന്നു. 2018 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി വെങ്കലം നേടിയ താരത്തിന്റെ രണ്ടാം കോമൺവെൽത്ത് ഗെയിംസ് വെങ്കലം ആണ് ഇത്.

സെമിയിൽ വീണു, ഇന്ത്യക്ക് ആയി ബോക്സിങിൽ വെങ്കലം നേടി ജാസ്മിൻ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി. വനിതകളുടെ ലൈറ്റ് വെയിറ്റ് 57- 60 കിലോഗ്രാം വിഭാഗത്തിൽ ജാസ്മിൻ ലമ്പോറിയ ആണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.

സെമിഫൈനലിൽ ഇംഗ്ലീഷ് താരം ഗെമ്മ റിച്ചാർഡസനോട് കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് ഇന്ത്യൻ താരം കീഴടങ്ങിയത്. ജഡ്ജിമാർ 3-2 നു മത്സരം ഇംഗ്ലീഷ് താരത്തിന് അനുകൂലമായി വിധിക്കുക ആയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം 30 ആയി ഉയർന്നു.

ഇംഗ്ലീഷ് താരത്തെ തകർത്തു നിഖാത് സറീൻ ബോക്സിങ് ഫൈനലിൽ

വനിതകളുടെ 48-50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ നിഖാത് സറീൻ. നിലവിലെ ലോക ചാമ്പ്യൻ കൂടിയായ സറീൻ ഇംഗ്ലീഷ് താരം സവന്ന ആൽഫിയ സ്റ്റബിലിയെ തകർത്തു ആണ് സറീൻ ഫൈനലിലേക്ക് മുന്നേറിയത്.

ജഡ്ജിമാർ എല്ലാവരും 5-0 ന്റെ വിജയം ആണ് ഇന്ത്യൻ താരത്തിന് നൽകിയത്. ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്ന താരം ഫൈനലിൽ വടക്കൻ അയർലന്റ് താരം കാർലി എം.സി നൗളിനെ ആണ് നേരിടുക. 48-50 കിലോഗ്രാമിൽ സ്വർണം നേടാൻ ഇന്ത്യൻ താരത്തിന് തന്നെയാണ് കൂടുതൽ സാധ്യത.

ബോക്സിങിൽ നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യൻ ബോക്സർമാർ. ഫ്ലെവെയിറ്റ് കാറ്റഗറിയിൽ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ സ്‌കോട്ടിഷ് താരം ലെനൻ മുള്ളിഗനെ വീഴ്ത്തി സെമിയിൽ എത്തിയ അമിത് പങ്കൽ ഇന്ത്യക്ക് ആയി ഒരു മെഡൽ ഉറപ്പിക്കുക ആയിരുന്നു. വനിതകളുടെ ലൈറ്റ് വെയിറ്റ് കാറ്റഗറിയിൽ ഏഷ്യൻ ഗണേശ് മെഡൽ ജേതാവ് ആയിരുന്ന ഹവ സിംഗിന്റെ കൊച്ചുമകൾ ആയ ജാസ്മിൻ ലമ്പോറിയയും മെഡൽ ഉറപ്പിച്ചു. ന്യൂസിലാന്റ് ബോക്‌സർ ട്രോയി ഗാർട്ടണിനെ വീഴ്ത്തിയാണ് ജാസ്മിൻ സെമിയിലേക്ക് മുന്നേറിയത്.

പുരുഷന്മാരുടെ വെൽറ്റർവെയിറ്റ് കാറ്റഗറിയിൽ 63.5-67 കിലോഗ്രാം വിഭാഗത്തിൽ രോഹിത് ടോകാസും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. സാവിയർ ഇകിനോഫയെ വീഴ്ത്തിയാണ് രോഹിത് സെമിഫൈനലിലേക്ക് മുന്നേറിയത്. പുരുഷന്മാരുടെ സൂപ്പർ ഹെവിവെയിറ്റ് കാറ്റഗറിയിൽ (92 കിലോഗ്രാമിനു മുകളിൽ) 20 കാരനായ സാഗർ ആഹ്ലവാതും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. കെഡി ആഗ്നസിനെ ഏകപക്ഷീയമായ സ്കോറിന് മറികടന്നു സെമിഫൈനലിലേക്ക് മുന്നേറിയാണ് ഇന്ത്യൻ ബോക്‌സർ മെഡൽ ഉറപ്പിച്ചത്.

Exit mobile version