റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവിനോട് ക്വാര്‍ട്ടറിൽ തോല്‍വിയേറ്റ് വാങ്ങി പൂജ റാണി

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പൂജ റാണിയ്ക്ക് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിൽ ചൈനയുടെ താരത്തോടെ 5-0 എന്ന സ്കോറിനായിരുന്നു പൂജയുടെ തോല്‍വി. ചൈനീസ് താരത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനാകാതെയാണ് ഇന്ത്യന്‍ താരത്തിന്റെ മടക്കം.

വനിതകളുടെ മിഡിൽ വെയിറ്റ് കാറ്റഗറിയില്‍(69-75) ആണ് പൂജ റാണി ഇന്ന് മത്സരിക്കുവാനിറങ്ങിയത്. ചൈനയുടെ റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലീ ചാന്‍ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. രണ്ടാം സീഡായിരുന്നു ലീ ചാന്‍.

മൂന്ന് റൗണ്ടിലും ചൈനീസ് താരത്തിന്റെ ടെക്നിക്കിന് മുന്നിൽ ഒരു മറുപടി പോലുമില്ലാതെയാണ് ഇന്ത്യന്‍ താരം പരാജയം ഏറ്റുവാങ്ങിയത്.

Exit mobile version