സ്വര്‍ണ്ണ പോരാട്ടത്തിന് ലോ‍വ്‍ലീന ഇല്ല, ഒന്നാം സീഡീനോട് പരാജയപ്പെട്ട് വെങ്കല മെഡലുമായി മടക്കം

വനിതകളുടെ 64-69 കിലോ വിഭാഗം വെല്‍ട്ടര്‍ വെയിറ്റ് വിഭാഗത്തിൽ സെമി ഫൈനൽ മത്സരത്തിൽ പരാജയം ഏറ്റു വാങ്ങി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഒന്നാം സീഡായ തുര്‍ക്കിയുടെ ബുസേനാസ് സുര്‍മേനേിലിയ്ക്കെതിരെയാണ് ഇന്ന് ലോവ്‍ലീന മോര്‍ഗോഹൈന്‍ മത്സത്തിനിറങ്ങിയത്. ലോക ചാമ്പ്യന്‍ കൂടിയായ ബുസേനാസിനെ ആദ്യ റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവന്‍ ലോവ്‍ലീന അനുവദിച്ചില്ലെങ്കിലും മത്സരം പുരോഗമിക്കും തോറും ലോക ചാമ്പ്യന്‍ തന്റെ ശരിയായ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

തുര്‍ക്കി താരം മറ്റു താരങ്ങളെ പ്രതിരോധത്തിലാക്കിയാണ് വിജയം മറ്റു റൗണ്ടുകളില്‍ നേടിയതെങ്കിലും ഇന്ത്യന്‍ താരം വിട്ട് കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. ആദ്യ റൗണ്ടിലെ അവസാന മുപ്പത് സെക്കന്‍ഡിലാണ് വിധി മാറ്റിയ ഇടിയുമായി തുര്‍ക്കി താരമത്തിയത്. പിന്നീടുള്ള രണ്ട് റൗണ്ടുകളിലും ഇന്ത്യന്‍ താരത്തെക്കാള്‍ മേല്‍ക്കൈ തുര്‍ക്കി താരം നേരിടിയിരുന്നു.

ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജുമാരും തുര്‍ക്കി താരത്തിനൊപ്പമാണ് നിന്നത്. രണ്ടാം റൗണ്ടിൽ സമാനമായ വിധി വന്നപ്പോള്‍ ഒരു വാണിംഗ് പോയിന്റും ഇന്ത്യന്‍ താരത്തിനെതിരെ വന്നു. മൂന്നാം റൗണ്ടിൽ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കിയ പ്രകടനം ആണ് തുര്‍ക്കി താരം പുറത്തെടുത്തത്. 5-0ന്റെ ഏകപക്ഷീയമായ വിജയം ആയിരുന്നു തുര്‍ക്കി താരം നേടിയത്.

Exit mobile version