Indian Super League

റൈറ്റ് ബാക്കായ ലാൽമൽസാമ ചെന്നൈയിനിൽ

യുവ ഡിഫൻഡർ ലാൽമൽസാമ ചെന്നൈയിനിൽ. റൈറ്റ് ബാക്കായ താരത്തെ രണ്ടു വർഷത്തെ കരാറിൽ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. 22കാരനായ താരം ഐസാളിൽ ആയിരുന്നു കളിച്ചിരുന്നത്. മിസോറാം സ്വദേശിയാ താരം ചിങവെങ്ങയിലും മുമ്പ് കളിച്ചിട്ടുണ്ട്. എ ടി കെയ്ക്ക് ഒപ്പം രണ്ട് സീസണിലും ലാൽമൽസാമ ഉണ്ടായിരുന്നു. സൗത്ത് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്. ഐസാളിനായി കഴിഞ്ഞ സീസണിൽ 15 മത്സരങ്ങൾ താരം കളിച്ചിരുന്നു.