ഏകദിനം വിന്‍ഡീസിന് ശരിയാകുന്നില്ല, രണ്ടാം മത്സരത്തിലും ബംഗ്ലാദേശിന്റെ ആധിപത്യം

Sports Correspondent

Bangladeshwestindies

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും കരുത്താര്‍ന്ന പ്രകടനവുമായി വിജയം നേടി ബംഗ്ലാദേശ്. ഇന്നലെ 35 ഓവറിൽ ആതിഥേയരെ 108 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ബംഗ്ലാദേശ് 20.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

മെഹ്ദി ഹസന്‍ നാലും നസും അഹമ്മദ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. 25 റൺസുമായി വാലറ്റത്തിൽ പുറത്താകാതെ നിന്ന കീമോ പോള്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ടീമിനെ നൂറ് കടത്തിയത് ഈ ചെറുത്ത്നില്പാണ്.

തമീം ഇക്ബാൽ അപരാജിതനായി 50 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ് 32 റൺസുമായി ക്രീസിലുണ്ടായിരുന്നു. 20 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.