Indian Super League

പ്രീസീസൺ, ദുബായ് ക്ലബിന്റെ കയ്യിൽ നിന്ന് കനത്ത തോൽവി ഏറ്റുവാങ്ങി ബെംഗളൂരു

ദുബായ് ലീഗ് ക്ലബായ ശബാബ് അൽ അഹ്ലിയെ നേരിട്ട ബെംഗളൂരു എഫ് സിക്ക് കനത്ത പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ വഴങ്ങിയ നാലു ഗോളുകളാണ് ബെംഗളൂരുവിന് ഇത്ര വലിയ പരാജയം നൽകിയത്. ആദ്യ പകുതിയിൽ കളി 1-1 എന്ന നിലയിലായിരുന്നു.

ആദ്യ പകുതിയിൽ ഉദാന്ത സിംഗാണ് ബെംഗളൂരു എഫ് സിക്ക് വേണ്ടി ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബിനോടും ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ഇനി വിയ്യാറയൽ ബിയും ബാഴ്സലോണ ബിയും ആണ് ബെംഗളൂരുവിന്റെ എതിരാളികൾ. ബെംഗളൂരുവിനായി ഇന്നലെ മികു കളത്തിൽ ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial