ഇംഗ്ലീഷ് യുവ താരത്തിനു മുഴുവന്‍ സമയ കരാര്‍ നല്‍കി സസ്സെക്സ്

സസ്സെക്സുമായി 2017ല്‍ ആദ്യത്തെ പ്രൊഷണല്‍ കരാര്‍ ഒപ്പുവെച്ച ടോം ഹെയിന്‍സിനു മുഴുവന്‍ സമയ കരാര്‍ നല്‍കി കൗണ്ടി ക്ലബ്ബ്. സസ്സെക്സ് അക്കാഡമി ഉല്പന്നമായ ഹെയിന്‍സ് കൗണ്ടിയുടെ രണ്ടാം ടീമനെ 2018 മേയില്‍ ഹാംഷയറിനെതിരെ നയിച്ചിരുന്നു. താരത്തിനു പുതിയ കരാര്‍ നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കോച്ച് ജേസണ്‍ ഗില്ലെസ്പി പറഞ്ഞത്.

ഭാവിയുടെ താരമായി മാറുമെന്ന് താന്‍ വിശ്വസിക്കുന്ന താരമാണ് ടോം ഹെയിന്‍സ്. അദ്ദേഹത്തിന്റെ കരിയറിന്റെ അടുത്ത ഘട്ടം ക്ലബ്ബുമായി ആണെന്നുള്ളതില്‍ തനിക്കും ഏറെ സന്തോഷമുണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ പേസ് താരം ഗില്ലെസ്പി പറഞ്ഞു. ഡര്‍ഹത്തിനെതിരെ ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ച അവസരം ശതകത്തോടെയാണ് താരം മുതലാക്കിയത്.

സസ്സെക്സിനായി നാല് മത്സരങ്ങളാണ് ഹെയിന്‍സ് ഇതുവരെ കളിച്ചിട്ടുള്ളത്. രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹെയിന്‍സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial