Indian Super League

ഡെൽഹിയിൽ നിന്ന് ഒഡീഷയിൽ എത്തിയ ഒഡീഷ എഫ് സി ഇനി അഹമ്മദാബാദിലേക്ക്

ഡെൽഹി വിട്ട് പേരും മാറ്റി ഒഡീഷയിൽ എത്തിയ ഒഡീഷ എഫ് സിക്ക് തൽക്കാലം ഒഡീഷയും വിടേണ്ടി വരും. ഒഡീഷ എഫ് സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാകാത്തത് ആണ് ഇപ്പോൾ ഒഡീഷയ്ക്ക് പ്രശ്നമായിരിക്കുന്നത്. സ്റ്റേഡിയം മത്സരത്തിനു തയ്യർ അല്ലാത്തതിനാൽ തൽക്കാ ഒഡീഷ എഫ് സി അഹമ്മദാബിലാകും ഹോം മത്സരങ്ങൾ കളിക്കുക.

അഹമ്മദാബാദിലെ ട്രാസ്റ്റേഡിയ ആകും ഒഡീഷയുടെ ഹോം മത്സരങ്ങൾക്ക് വേദിയാവുക. ആദ്യ മൂന്ന് ഹോം മത്സരങ്ങൾ ആയിരിക്കും ഈ വേദി മാറ്റത്തിന് വിധേയമാവുക. എ ടി കെ കൊൽക്കത്ത, ബെംഗളൂരു എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവർക്ക് എതിരെയാണ് ഒഡീഷയുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങൾ.