ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ധോണി പുതിയ റോളിൽ

- Advertisement -

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ കളിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് കമന്റേറ്ററുടെ റോളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനാണ് ധോണി അഥിതി കമന്റേറ്ററുടെ വേഷത്തിൽ വരുക. ലോകകപ്പ് സെമിയിൽ ന്യൂ സിലാൻഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

ടെസ്റ്റിന്റെ ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്പോർട്സിന്റെ ക്ഷണം സ്വീകരിച്ചാവും ധോണി മത്സരത്തിന് എത്തുക. മത്സരത്തിന്റെ ആദ്യ ദിവസമാവും ധോണി കമന്ററി ബോക്സിൽ എത്തുക. ധോണിയെ കൂടാതെ ഇന്ത്യൻ ടീമിനെ മുൻ കാലങ്ങളിൽ നയിച്ച എല്ലാ ക്യാപ്റ്റന്മാരെയും മത്സരത്തിന് ക്ഷണിക്കാൻ സ്റ്റാർ സ്പോർട്സ് പദ്ധതിയിടുന്നുണ്ട്. അവരോട് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സംഭവങ്ങൾ പങ്കു വെക്കാനും ആവശ്യപെടും.

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലാവും മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരെ കമന്ററി ബോക്സിലേക്ക് ക്ഷണിക്കുക. കൂടാതെ 2001ൽ ഈഡൻ ഗാർഡൻസിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷിക്കാനും പദ്ധതിയുണ്ട്. നവംബർ 22നാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ്.

Advertisement