ഏകദിന ക്രിക്കറ്റിന് വമ്പൻ മാറ്റങ്ങൾ നിർദേശിച്ച് സച്ചിൻ

- Advertisement -

ഏകദിന ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിമറിക്കുന്ന നിർദേശങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഏകദിന മത്സരം 25 ഓവറുകളുള്ള രണ്ട് ഇന്നിങ്‌സുകളായി മാറ്റണമെന്നാണ് സച്ചിൻ ടെണ്ടുൽക്കറുടെ പ്രധാന നിർദേശം. ഇത് പ്രകാരം ഒരു ടീം 25 ഓവർ ബാറ്റ് ചെയ്‌തതിന്‌ ശേഷം എതിർ ടീം 25 ഓവർ ബാറ്റ് ചെയുന്ന രീതിയാണ് സച്ചിൻ നിർദേശിച്ചത്.

തുടർന്ന് ആദ്യം ടീം ആദ്യത്തെ 25 ഓവറിൽ എവിടെ മത്സരം നിർത്തിയോ അവിടെ നിന്ന്  രണ്ടമത്തെ 25 ഓവർ തുടങ്ങുന്ന രീതിയാണ് സച്ചിൻ നിർദേശിക്കുന്നത്. ഇത് പ്രകാരം ആദ്യ ഇന്നിങ്സിൽ എത്ര വിക്കറ്റ് പോയോ, അവിടെ നിന്ന് തന്നെ ടീം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കണം. രണ്ട് ഇന്നിങ്‌സുകളുടെ ഇടയിൽ 15 മിനിറ്റ് ബ്രേക്ക് നൽകണമെന്നും സച്ചിൻ പറയുന്നുണ്ട്.

ആദ്യ ബാറ്റ് ചെയ്ത ടീമിന് ആദ്യ 25 ഓവറിൽ തന്നെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടാൽ രണ്ടാമത് ബാറ്റ് ചെയുന്ന ടീമിന് 50 ഓവർ 15 മിനിറ്റ് ബ്രേക്ക് എടുത്ത് പൂർത്തിയാക്കാം. കൂടാതെ ഓരോ 25 ഓവറിന്റെ തുടക്കത്തിലും 5 ഓവർ നിർബന്ധിത പവർ പ്ലേയും തുടർന്ന് ബാറ്റിംഗ് ടീമിന് ഇഷ്ട്ടമുള്ള സമയത്ത് 2 ഓവർ പവർ പ്ലേയും ബൗളിംഗ് ടീമിന് ഇഷ്ട്ടമുള്ള സമയത്ത് 3 ഓവർ പവർ പ്ലേയും സച്ചിൻ നിർദേശിക്കുന്നുണ്ട്.

ഈ രീതി പ്രകാരം മഴ വരുന്ന സമയങ്ങളിൽ ഇരു ടീമുകൾക്കും തങ്ങളുടെ ടീം കളിക്കുന്ന രീതി മാറ്റാനും കഴിയുമെന്ന് സച്ചിൻ പറഞ്ഞു. പുതിയ രീതി പ്രകാരം ടെലിവിഷൻ സംപ്രേഷകർക്കും ഗുണം ലഭിക്കുമെന്നും സച്ചിൻ പറഞ്ഞു.  പ്രാദേശിക ക്രിക്കറ്റിലും കാര്യമായ മാറ്റങ്ങൾ സച്ചിൻ ടെണ്ടുൽക്കർ നിർദേശിക്കുന്നുണ്ട്. അനാവശ്യ ടൂർണമെന്റുകൾ ഒഴിവാക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.

Advertisement