Indian Super League

യുവ ഗോൾകീപ്പർ ഗുർമീത് ഇനി ഹൈദരബാദിൽ

യുവ ഗോൾ കീപ്പർ ഗുർമീത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ടു. താരം ഹൈദരബാദിന്റെ വലയാകും ഇനി കാക്കുക. ഹൈദരബാദ് ക്ലബുമായി രണ്ടു വർഷത്തെ കരാർ ഗുർമീത് ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ 8 മത്സരങ്ങളോളം കളിക്കാൻ ഗുർമീതിനായിരുന്നു. താരം ഭേദപ്പെട്ട പ്രകടനം തന്നെ ക്ലബിനായി നടത്തുകയും ചെയ്തു.

21കാരനായ താരം കഴിഞ്ഞ രണ്ട് ഐ എസ് എൽ സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ടായിരുന്നു. 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു കൊണ്ടായിരുന്നു ഗുർമീതിന്റെ ഐ എസ് എല്ലിലെ അരങ്ങേറ്റം.