പരിക്ക്, എഡ്ജ്ബാസ്റ്റണിൽ സാന്റനര്‍ കളിക്കില്ല, കെയിന്‍ വില്യംസൺ നിരീക്ഷണത്തിൽ

ന്യൂസിലാണ്ടിന്റെ സ്പിന്നര്‍ മിച്ചൽ സാന്റനര്‍ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല. ജൂൺ 10ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കാനിരിക്കുന്നത്. താരത്തിന് പകരം ട്രെന്റ് ബോള്‍ട്ട് ടീമിലേക്ക് എത്തുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരലിനേറ്റ മുറിവാണ് സാന്റനറിന് തിരിച്ചടിയായത്.

എന്നാൽ സാന്റനറുടെ അഭാവത്തെക്കാൾ ന്യൂസിലാണ്ട് ഭയപ്പെടുന്ന വാര്‍ത്തയാണ് കെയിന്‍ വില്യംസണിന്റെ ഇടത് മുട്ടിന് പരിക്കേറ്റുവെന്നും താരത്തിന്റെ സ്ഥിതി നിരീക്ഷിക്കപ്പെടുകയാണെന്നുമുള്ളതാണ്. കെയിന്‍ വില്യംസൺ എഡ്ജ്ബാസ്റ്റണിൽ കളിക്കുമോ എന്നതിൽ അന്തിമ തീരുമാനം നാളെ മാത്രമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്.