Indian Super League

യുവ താരങ്ങൾ കൂടുതൽ ഉള്ളത് വലിയ വെല്ലുവിളിയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമാണ് ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം. കൂടുതൽ യുവതാരങ്ങളാൽ സമ്പന്നമായ ടീം. എന്നാൽ യുവതാരങ്ങൾ കൂടുതൽ ഉണ്ടാകുന്നത് ഒരു വെല്ലുവിളിയാണെന്ന് പരിശീലകൻ ഷറ്റോരി പറയുന്നു‌. യുവതാരങ്ങളൊക്കെ പ്രവർത്തിക്കുന്നത് എപ്പോഴും നല്ല കാര്യമാണ്. അവർ നൽകുന്ന ഊർജ്ജവും അവരുടെ ആവേശവും ടീമിന് ഗുണം ചെയ്യും. പക്ഷെ അവർക്ക് സ്ഥിരത ഉണ്ടാകില്ല എന്ന് ഷറ്റോരി പറയുന്നു.

ഒരു കളി നല്ലതായാൽ പിന്നെ ഒന്ന് മോശം എന്ന രീതിയിൽ ആയിരിക്കും യുവതാരങ്ങളുടെ പ്രകടനം. അതുകൊണ്ട് തന്നെ അവരിൽ സ്ഥിരത കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയാണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള യുവതാരങ്ങൾക്ക് ഒക്കെ കഠിനമായി പ്രയത്നിക്കുന്നുണ്ട് എന്നും അവരിൽ നിന്നൊക്കെ ഏറ്റവും മികച്ച തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷറ്റോരി പറഞ്ഞു.