ഷമിക്ക് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Photo: Twitter/BCCI

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 203 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ജഡേജയുടെയും ഷമിയുടെയും മികച്ച ബൗളിംഗാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. വാലറ്റ നിരയിൽ മുത്തുസാമിയും പിഡിറ്റും ഇന്ത്യൻ ജയം വൈകിപ്പിച്ചെങ്കിലും പിഡിറ്റിന്റെ വിക്കറ്റ് ഷമി വീഴ്ത്തിയതോടെ ഇന്ത്യ ജയത്തോടെ അടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര രണ്ടാം ഇന്നിങ്സിൽ ഒന്നു പൊരുതുകപോലും ചെയ്യാതെ തോൽവി സമ്മതിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഷമി 5 വിക്കറ്റും ജഡേജ 4 വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ 39 റൺസ് എടുത്ത മാർക്രമും 56 റൺസ് എടുത്ത പിഡിറ്റും 49 റൺസ് എടുത്ത് പുറത്താവാതെ നിന്ന മുത്തുസാമിയും മാത്രമാണ് ഇന്ത്യക്ക് ചെറിയ വെല്ലുവിളിയെങ്കിലും സൃഷിട്ടിച്ചത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളും രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തിയ അശ്വിനും ടെസ്റ്റിൽ മികച്ചു നിന്നു.

Previous articleയുവ താരങ്ങൾ കൂടുതൽ ഉള്ളത് വലിയ വെല്ലുവിളിയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Next articleടോട്ടൻഹാം തന്നെ പുറത്താക്കുന്നതിനെ കുറിച്ചോർത്ത് പേടിയില്ല എന്ന് പോചടീനോ