Indian Super League

യുവതാരം ഹർമൻ പ്രീത് ഈസ്റ്റ് ബംഗാളിൽ

ഒരു ഇന്ത്യൻ യുവതാരത്തെ കൂടെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തു. ആരോസിന്റെ സ്ട്രൈക്കറായിരുന്ന ഹർമൻപ്രീത് സിങിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. 17കാരനായ സ്ട്രൈക്കറെ ആറ് മാസത്തെ താൽക്കാലിക കരാറിലാൺ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. ഐ എസ് എൽ സ്ക്വാഡിൽ താരത്തെ കൂടെ ഈസ്റ്റ് ബംഗാൾ ഉൾപ്പെടുത്തി.

2018-19 സീസണിൽ തന്നെ ആരോസിനായി സീനിയർ അരങ്ങേറ്റം നടത്താൻ ഹർമൻപ്രീതിനായിരുന്നു‌. ഈ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതുവരെ സീനിയർ ഗോൾ നേടാൻ ആയിട്ടില്ല. സ്ട്രൈക്കറായി മാത്രമല്ല വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് ഹർമൻപ്രീത്.