Indian Super League

ചെന്നൈയിൻ വിട്ട റാഫേൽ അഗസ്റ്റോയെ ബെംഗളൂരു എഫ് സി റാഞ്ചി

ചെന്നൈയിൻ വിട്ട ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോയെ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് റാഞ്ചി. റാഫേൽ അഗസ്റ്റോയെ രണ്ട് വർഷത്തെ കരാറിലാണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ബെംഗളൂരുവിനായി കളിക്കുന്ന ആദ്യ ബ്രസീലിയൻ താരമാണ് അഗസ്റ്റോ. അവസാന സീസണുകളിൽ ചെന്നൈയിൻ എഫ് സിയുടെ പ്രധാന താരമായിരുന്നു റാഫേൽ അഗസ്റ്റോ.

ചെന്നൈയിൻ ഐ എസ് എൽ കിരീടം നേടിയ 2017-18 സീസൺ ഫൈനലിൽ ബെംഗളൂരുവിനെതിരെ ഗോൾ നേടിയ താരമാണ് റാഫേൽ അഗസ്റ്റോ. 28കാരനായ ബ്രസീലിയൻ താരം 2015ൽ ആയിരുന്നു ചെന്നൈയിനിൽ എത്തിയത്. ചെന്നൈയിൻ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അഗസ്റ്റോ ചെന്നൈയിന്റെ രണ്ട് ലീഗ് കിരീടത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. മുമ്പ് പ്രശസ്ത ക്ലബുകളായ ഫ്ലുമിനെൻസ്, ഡി സി യുണൈറ്റഡ് എന്നിവർക്ക് ഒക്കെ വേണ്ടി അഗസ്റ്റോ കളിച്ചിട്ടുണ്ട്.