Indian Premier League

“യുവി അടിച്ചു പറത്തുന്നത് കണ്ടപ്പോൾ താൻ സ്റ്റുവർട്ട് ബ്രോഡ് ആകുമെന്ന് പേടിച്ചു” – ചഹാൽ

ഇന്നലെ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനിടെ യുവരാജ് തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. ചഹാൽ എറിഞ്ഞ ഓവറിലെ ആദ്യ മൂന്നു പന്തുകളും സിക്സിലേക്ക് യുവി പറത്തിയപ്പോൾ പണ്ട് ഇംഗ്ലീഷ് ബോളർ സ്റ്റുവർട്ട് ബോർഡിനെ ആറ് പന്തിൽ ആറ് സിക്സർ അടിച്ചത് എല്ലാവർക്കും ഓർമ്മ വന്നിരുന്നു. അത് തന്നെ ആയിരുന്നു തന്റെ മനസ്സിലും എന്ന് മത്സര ശേഷം ബോൾ എറിഞ്ഞ ചഹാലും പറഞ്ഞു.

യുവരാജ് കത്തികയറുന്നത് കണ്ട് താൻ സ്റ്റുവർട്ട് ബോർഡ് ആകുമോ എന്ന് പേടിച്ചു. ഭാഗ്യത്തിനാണ് യുവിയെ നാലാമത്തെ പന്തിൽ ഔട്ട് ആക്കാൻ കഴിഞ്ഞത് എന്ന് ചഹാൽ പറഞ്ഞു. ചഹാലിന്റെ നാലാം പന്തും സിക്സിലേക്ക് പറത്താൻ ശ്രമിച്ച യുവരാജ് സിക്സ് ലൈനിൽ ക്യാച്ച് കൊടുത്ത് ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവരാജ് ഇതിഹാസ ബാറ്റ്സ്മാൻ ആണെന്ന് ചഹാൽ പറഞ്ഞു. നാലാം പന്തിലും സിക്സ് കിട്ടിയേനെ പക്ഷെ വിക്കെറ്റ് എടുക്കാൻ വേണ്ടി മാത്രമാണ് നാലാം പന്തിക് വൈഡർ ഗൂഗ്ലി എറിഞ്ഞത് എന്നും ചഹാൽ പറഞ്ഞു.