സസ്സെക്സുമായുള്ള കരാര്‍ പുതുക്കി ക്രിസ് ജോര്‍ദ്ദാന്‍

സസ്സെക്സുമായുള്ള തന്റെ നിലവിലെ കരാര്‍ പുതുക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ദ്ദാന്‍. 2013ല്‍ സസ്സെക്സ് സെറ്റപ്പിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയ താരം 2007ല്‍ ആണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്. 267 വിക്കറ്റും 2400ലധികം റണ്‍സുമാണ് ജോര്‍ദ്ദാന്‍ നേടിയിട്ടുള്ളത്. എന്നാല്‍ പുതിയ കരാറിന്റെ ദൈര്‍ഘ്യം താരം വിശദമാക്കിയിട്ടില്ല.

2016 സെപ്റ്റംബറില്‍ ആണ് താരം ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചതെങ്കിലും അവരുടെ ടി20 ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് താരം. ഇംഗ്ലണ്ടിനായി 50നടുത്ത് വിക്കറ്റാണ് താരം ടി20യില്‍ നേടിയിട്ടുള്ളത്. അടുത്തിടെയാണ് താരം തന്റെ ഏറ്റവും മികച്ച ടി20 ബൗളിംഗ് പ്രകടനം വിന്‍ഡീസിനെതിരെ എടുത്തത്. 6 റണ്‍സിനു നാല് വിക്കറ്റാണ് അന്ന് താരം നേടിയത്.