Indian Premier League

ശിവം ദൂബെ ലോകകപ്പ് ടീമിൽ ഉണ്ടാകും എന്ന് സെവാഗ്

ഐപിഎൽ 2024ൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ തുടർന്നാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടംനേടാൻ ശിവം ദൂബെയ്ക്ക് ആകും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ദുബെയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സെവാഗ്.

ശിവം ദൂബെ 24 03 27 18 24 30 615

“ദൂബെ ഇന്ത്യക്ക് ആയി കളിക്കാൻ തയ്യാറായി വരുന്നു, അവൻ ഷോർട്ട് ബോളുകളാൽ പരീക്ഷിക്കപ്പെടും എന്ന് അവനറിയാം. ഇന്നത്തെപ്പോലെ ബൗൺസർ പ്രതിരോധിക്കാനോ ഒഴിവാക്കണോ അല്ലെങ്കിൽ അത് സിക്‌സ് അടിക്കണോ എന്ന് അയാൾക്ക് ഇപ്പോൾ വ്യക്തമാണ്.” സെവാഗ് പറഞ്ഞു.

“അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ഇതുപോലെ 3-4 മത്സരങ്ങൾ കൂടി കളിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനാകുമെന്ന് ഞാൻ കരുതുന്നു,” സെവാഗ് പറഞ്ഞു.

“ഏത് സാഹചര്യത്തിൽ ആയാലും ഒരു സ്പിന്നറെ കിട്ടിയാൽ അവൻ സിക്സ് അടിക്കും, കാരണം അവൻ്റെ കളി ശൈലി അങ്ങനെയാണ്, അവൻ അത് മാറ്റില്ല. അത് തൻ്റെ ശക്തിയാണെന്ന് അവനറിയാം, അത് അങ്ങനെയായിരിക്കണം, ”സെവാഗ് കൂട്ടിച്ചേർത്തു.