FeaturedFootball

ഇന്ത്യ ഫിഫാ റാങ്കിംഗിൽ വീണ്ടും പിറകോട്ട് പോകും, 121ആം സ്ഥാനത്തേക്ക് താഴും

ഈ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ആകാത്തത് ഇന്ത്യക്ക് പുതിയ ഫിഫാ റാങ്കിംഗിൽ വലിയ തിരിച്ചടിയാകും. ഇന്ത്യ പുതിയ റാങ്കിംഗ് വരുമ്പോൾ 121ആം സ്ഥാനത്തേക്ക് താഴും. ഇപ്പോൾ ഇന്ത്യ 117ആം സ്ഥാനത്താണ് ഉള്ളത്. അഫ്ഗാനിസ്താന് എതിരെ രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരു മത്സരം സമനില വഴങ്ങുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയുമാണ് ഉണ്ടായത്.

ഇന്ത്യ 24 03 26 20 32 19 954

ഏഷ്യൻ കപ്പ് മുതൽ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ് ഇന്ത്യയെ ഫിഫ റാങ്കിംഗിൽ വലിയ രീതിയിൽ ബാധിക്കുന്നത്. ഏഷ്യൻ കപ്പിനു മുമൊ ഇന്ത്യ 102ആം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡിൽ ആകെ 19 പോയിന്റോളം നഷ്ടമാകും.