U-15 സാഫ് കപ്പ്, ഇന്ത്യയെ അട്ടിമറിച്ച് പാകിസ്താൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ആദ്യ മത്സരത്തിൽ പാകിസ്ഥാനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. കളിയുടെ മുപ്പതാം മിനുട്ടിലാണ് പാകിസ്ഥാൻ ആദ്യ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ തലേച്ചുവിന്റെ ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ഇന്ത്യ ഒപ്പം എത്തി. പക്ഷെ ആ സമനില വീണ്ടും തകർന്നു. കളിയുടെ 85ആം മിനുട്ടിലായിരുന്നു പാകിസ്താൻ വിജയ ഗോൾ നേടിയത്. അദ്നാനാണ് പാകിസ്ഥാന്റെ രണ്ട് ഗോളുകളും നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഈ പരാജയം വലിയ തിരിച്ചടിയാണ്. ഇനി ഭൂട്ടാനുമായാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മത്സരം. അത് വിജയിച്ചാൽ മാത്രമെ സെമിയിൽ എത്താൻ ഇന്ത്യക്ക് ആവുകയുള്ളൂ.