ബ്ലാസ്റ്റേഴ്‌സ് മാസ്സ് ! സോഷ്യൽ മീഡിയയിൽ ഏഷ്യയിലെ വമ്പന്മാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സോഷ്യൽ മീഡിയയിൽ ഏഷ്യയിലെ വമ്പന്മാരുടെ പട്ടികയിൽ ഇടം പിടിച്ച് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സും. ഫോക്സ് ഏഷ്യയുടെ പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ക്ലബ്ബുകളുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനം.  ട്വിറ്റെർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിർണയിച്ചത്.

ഫോക്സ് ഏഷ്യയുടെ കണക്ക് പ്രകാരം 3.6മില്യൺ ഫോളോവെർസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സ് ജനനം എടുത്തിട്ട് വെറും അഞ്ചു വർഷത്തിനുള്ളിൽ ആണ് ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എന്നത് അഭിമാനകരമായ കാര്യമാണ്. ലിസ്റ്റിലുള്ള മറ്റു ക്ലബ്ബുകൾ എല്ലാം 50 മുതൽ 90 വർഷം മുൻപേ വരെ നിലവിൽ വന്ന ക്ലബ്ബുകളാണ് എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടാഴ്മയുടെ വലുപ്പം കാണിക്കുന്നത്. പട്ടികയിൽ ഇടം പിടിച്ച ടീമിൽ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്‌സ് ആണ്.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 1933 തുടങ്ങിയ ഇന്തോനേഷ്യൻ ക്ലബായ പെർസിബ് ബന്ധുങ് ആണ്. 15.4 മില്യൺ ഫോളോവെർസ് ആണ് ക്ലബിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. രണ്ടാം സ്ഥാനത്ത് 1957ൽ തുടങ്ങിയ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ആണ്. 11.3 മില്യൺ ഫോളോവെർസ് ആണ് അൽ ഹിലാലിനു ഉള്ളത്. മൂനാം സ്ഥാനത്ത് ഉള്ളതും സൗദി അറേബ്യൻ ക്ലബ് തന്നെയാണ്. 1927ൽ സ്ഥാപിതമായ  അൽ ഇത്തിഹാദ് ക്ലബിന്  4.6 മില്യൺ സോഷ്യൽ മീഡിയ ഫോളോവെർസ് ആണ് ഉള്ളത്. നാലാം സ്ഥാനത്ത് ഉള്ളത് ഇന്തോനേഷ്യൻ ക്ലബായ പെർസിജ ജാകർത്തയാണ്. 1930 ൽ സ്ഥാപിതമായ ഈ ക്ലബിന് 4.6മില്യൺ ആരാധകരാണ് സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.