പോലീസ് ഫുട്ബോൾ; ചാമ്പ്യന്മാര്‍ക്ക് മികച്ച തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67ാമത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്മാരായ ബിഎസ്എഫിന് വിജയം. നിലമ്പൂര്‍ എംഎസ്പി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാഗാലാന്റിനെയാണ് തോല്‍പിച്ചത്(2-1). ചാംപ്യന്മാരുടെ കളി കാഴ്ചവെച്ച ബിഎസ്എഫ് നോര്‍ത്ത് ഈസ്റ്റിന്റെ കരുത്തുമായെത്തിയ നാഗാലാന്റിനെ കഠിന പരിശ്രമത്തിലൂടെയാണ് വിജയം നേടിയത്.

നാലാം മിനിറ്റില്‍ തന്നെ ലിമ നാഗാലാന്റിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ബിഎസ്എഫ് മുറവേറ്റ സിംഹത്തെപ്പോലെ ആഞ്ഞടിച്ചു. എന്നാല്‍ നാഗാലാന്റ് പ്രതിരോധത്തെ മറികടക്കാന്‍ 80-ാംമിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വിജയികളുടെ വിജയ ഗോള്‍ വീണത് ഇഞ്ച്വറി ടൈമിലായിരുന്നു. രണ്ടു ഗോളും നേടിയത് എസ് എ നിലാംപര്‍ ആണ്. മത്സരം കടുത്തതിനാല്‍ നാഗാലാന്റ് താരങ്ങള്‍ നാല് തവണയും ബിഎസ്എഫ് രണ്ട് തവണയും മഞ്ഞക്കാര്‍ഡ് കണ്ടു.

ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, അസി. കമ്മാണ്ടന്റ് എ സക്കീര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഒഡീഷയും ഐടിബിപിയും ഓരോ ഗോളടിച്ച് സമനില പാലിച്ചു.