“വരാൻ പോവുന്നത് ഇന്ത്യക്ക് വേണ്ടിയുള്ള ലോകകപ്പ്” – ഗാംഗുലി

- Advertisement -

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലെയും നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിലെയും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ വലിയ മതിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈ പ്രകടനം ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. കോഹ്‌ലി അടക്കമുള്ള ഇന്ത്യൻ ബാറ്റിങ് നിരയെ അഭിനന്ദിക്കാനും ഗാംഗുലി മറന്നില്ല.

“ഓസ്‌ട്രേലിയയെക്കാൾ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. പരമ്പരയിൽ മുഴുവൻ ഇന്ത്യയുടെ ആധിപത്യം ആയിരുന്നു, ഓസ്‌ട്രേലിയയെ പോലൊരു ടീമിനെ 50 ഓവറിനുള്ളിൽ പുറത്താക്കാൻ കഴിയുന്ന ബൗളിംഗ് നിര പ്രശംസ അർഹിക്കുന്നു, ഇന്ത്യയിലും വിദേശങ്ങളിലും ഇന്ത്യൻ ടീം മികവ് പ്രകടിപ്പിക്കുന്നു” ഗാംഗുലി പറഞ്ഞു.
സമ്മർദ്ദത്തിന് അടിപ്പെടാതെ കളിക്കുന്ന ബാറ്റിങ് നിര ഏതൊരു റൺ ചേസ് നടത്താനും കഴിവുള്ളവരാണ് എന്നും ഇതെല്ലാം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ ഉയർത്തുന്നു ഗാംഗുലി അഭിപ്രായപ്പെട്ടു.

Advertisement