പോലീസ് ഫുട്ബോൾ; മഹാരാഷ്ടക്കും മേഘാലയക്കും സിഐഎസ്എഫിനും ജയം

- Advertisement -

67ാമത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോട്ടപ്പടിയില്‍ പൊരുതിക്കളിച്ച ആസാം മഹാരാഷ്ട്രയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മഹാരാഷ്ട്രക്ക് വേണ്ടി 23-ാം മിനിറ്റില്‍ മിശാല്‍ പാട്ടീലും കൈലാസ് പര്‍ഡി 42-ാം മിനിറ്റിലും ഗോള്‍ നേടി. അവസാന നിമിഷം പതിയെ കളിയിലേക്ക് തിരിച്ചു വന്ന ആസാം പോലീസ് 80-ാം മിനിറ്റില്‍ ചിത്രജിത് ചുഡിയയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ആസാമിന്റെ വിശ്വജിത് ബോറ രണ്ട് തവണ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ടീം പത്തുപേരായി ചുരുങ്ങി.

ക്ലാരിയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മേഘാലയ മണിപ്പൂരിനെ കഷ്ടിച്ച് മറികടന്നു. സെല്‍സന്‍ സാങ്മയും രാജ ശതാപും വിജയികളുടെ ഗോള്‍ നേടി. ദയാനന്ദ മണിപ്പൂരിന്റെ ആശ്വാസ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ സിഐഎസ്എഫ് ചണ്ഡിഗഡിനെ അഞ്ച് ഗോളിന് തകര്‍ത്തു.

Advertisement