കണ്ണൂര്‍ വാരിയേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ചു

കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി പ്രൊജക്ട് ഗെയിം ചേഞ്ചറിന്റെ ഭാഗമായി എ.ഐ. ട്രയല്‍സുമായി സഹകരിച്ച് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ചു. കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 23 വിഭാഗത്തിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള താരങ്ങള്‍ക്ക് സൗജന്യമായി ആണ് ട്രയല്‍സ് സംഘടിപ്പിച്ചത്. ജില്ലയില്‍ നിന്നുള്ള കെ.പി.എല്‍., കെ.പി.എല്‍.-2, ഏതെങ്കിലും ജില്ലയിലെ ടോപ് ഡിവിഷന്‍ ലീഗ്, ആര്‍.എഫ്.ഡി.എല്‍., അണ്ടര്‍ 20 ദേശീയ ചാമ്പ്യന്‍ഷിപ്പ്, ജില്ലയിലെ ഫുട്‌ബോള്‍ ക്ലബുകള്‍ നാമനിര്‍ദേശം ചെയ്ത താരങ്ങള്‍ തുടങ്ങിയ 85 ഓളം താരങ്ങളാണ് ട്രയല്‍സില്‍ പങ്കെടുത്തത്.
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹ പരിശീലകനും കേരള സന്തോഷ് ട്രോഫി മുഖ്യപരിശീലകനുമായ ഷഫീഖ് ഹസ്സന്‍ മഠത്തില്‍ ട്രയല്‍സിന് നേതൃത്വം നല്‍കി. തിരഞ്ഞെടുക്കുന്ന താരങ്ങളെ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന്റെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാമ്പിലേക്ക് അവസരം ലഭിക്കും.