CricketFeatured

ഗില്ലിനും രാഹുലിനും സെഞ്ച്വറി, അഫ്ഗാനെതിരെ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ

Shubmangill

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ബാറ്റിംഗ് തുടക്കം. മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 368/3 എന്ന നിലയിലാണ്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഗിൽ 103 റൺസും ഋഷഭ് പന്ത് 50 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.

Sairahul

ശുഭ്മന്‍ ഗില്ലും കെഎൽ രാഹുലും ശതകങ്ങള്‍ നേടിയപ്പോള്‍ സായി സുദര്‍ശന്‍ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ 100 റൺസ് നേടി പുറത്തായി. നാലാം വിക്കറ്റിൽ ഗിൽ – പന്ത് കൂട്ടുകെട്ട് ഇതുവരെ 121 റൺസ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാന് വേണ്ടി സലീം സാഫി 2 വിക്കറ്റ് നേടി.