CricketFeatured

ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 475 റൺസ്

Rishabhpantindia

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റിന്റെ രണ്ടാമത്തെ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ അതിശക്തമായ നിലയിൽ. 475/6 എന്ന നിലയിൽ ഇന്ത്യ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിപ്പിക്കുമ്പോള്‍ 14 റൺസുമായി വാഷിംഗ്ടൺ സുന്ദറും 9 റൺസ് നേടി മാനവ് സുഥറുമാണ് ക്രീസിലുള്ളത്.

ഇന്ന് ഇന്ത്യയ്ക്ക് 126 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ ധ്രുവ് ജുറേലിനെ ടീമിന് നഷ്ടമായി. ഇരുവരെയും സലീം സാഫിയാണ് പുറത്താക്കിയത്. ഇതോടെ സാഫി തന്റെ നാലാം വിക്കറ്റ് നേടി.

Saleemsafi

81 റൺസ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കി ഹസ്മത്തുള്ള ഷഹീദിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. ഇന്നലെ കെഎൽ രാഹുല്‍ (100), സായി സുദര്‍ശന്‍ (81) എന്നിവരുടെ ബാറ്റിംഗ് മികവ് ഇന്ത്യയ്ക്ക് തുണയായി.