കെയ്നും സാകയും, ഉക്രെയിനെയും തോൽപ്പിച്ച് ഇംഗ്ലണ്ട്!!

Newsroom

Picsart 23 03 27 00 06 52 327
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ യോഗ്യത റൗണ്ടിൽ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനു വിജയം. ഇന്ന് വെംബ്ലിയിൽ വെച്ച് യുക്രെയ്നെ നേരിട്ട ഇംഗ്ലണ്ട് 2-0ന്റെ വിജയം നേടി. ഇന്ന് 37-ാം മിനിറ്റിൽ ഹാരി കെയ്‌നും 40-ാം മിനിറ്റിൽ ബുക്കയോ സാക്കയും നേടിയ ഗോളുകൾ ആണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്, ആറ് പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഇംഗ്ലണ്ട്.

ഇംഗ്ലണ്ട് 23 03 27 00 07 05 398

ഇതോടെ ഇംഗ്ലണ്ടിന്റെ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അവസാനിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നിലവിലെ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെയും തോൽപ്പിച്ചിരുന്നു.