ചരിത്രം കുറിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ വീണ്ടും തോറ്റു, പരമ്പയും നഷ്ടമായി

Newsroom

Picsart 23 03 27 01 05 35 442
Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രത്തിൽ ആദ്യമായി അഫ്ഗാനിസ്താൻ പാകിസ്താനെതിരെ ഒരു ടി20 പരമ്പര നേടി. ഇന്ന് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് അഫ്ഘാനിസ്ഥാൻ വിജയിച്ചത്. പാകിസ്താൻ ഉയർത്തിയ 131 റൺസ് എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് അഫ്ഗാനിസ്താൻ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടത്.

അഫ്ഘാൻ 23 03 27 01 06 00 824

44 റൺസ് എടുത്ത ഗുർബാസ്, 38 റൺസ് എടുത്ത സദ്രാൻ, 23 റൺസ് എടുത്ത് പുറത്താകാതെ നിന്ന നജീബുള്ള, 14 റൺസ് എടുത്ത് പുറത്താകാതെ നിന്ന നബി എന്നിവർ ചേർന്നാണ് അഫ്ഗാൻ വിജയം ഉറപ്പിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 130ൽ പിടിച്ചു നിർത്താൻ അഫ്ഘാനായിരുന്നു.

പാകിസ്താനായി 64 റൺസ് എടുത്ത ഇമാദും 32 റൺസ് എടുത്ത ശദബ് ഖാനും മാത്രമാണ് തിളങ്ങിയത്. അഫ്ഘാനായി ഫറൂഖി രണ്ടു വിക്കറ്റും നവീനുൽ ഹഖ്, കരിം ജന്നത്, റാഷിദ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിൽ നിൽക്കുകയാണ് അഫ്ഗാൻ.