FootballFeatured

ബാഴ്സലോണയിൽ 100 വിജയങ്ങൾ തികച്ച് ഹാൻസി ഫ്ലിക്ക്; ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ മാനേജർ

Resizedimage 2026 11 01 11 51 13 4873[1]

എഫ്‌സി ബാഴ്സലോണ പരിശീലകനായി 100 വിജയങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഹാൻസി ഫ്ലിക്ക്. ബാഴ്സലോണയുടെ ചുമതലയേറ്റ ശേഷം കേവലം 131 മത്സരങ്ങളിൽ നിന്നാണ് ഫ്ലിക്ക് ഈ സുവർണ്ണ നേട്ടത്തിലെത്തിയത്.

ഇതോടെ ബാർസലോണ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ജയങ്ങൾ തികയ്ക്കുന്ന രണ്ടാമത്തെ പരിശീലകനായി ഫ്ലിക്ക് മാറി.126 മത്സരങ്ങളിൽ നിന്ന് 100 വിജയങ്ങൾ കൊയ്ത മുൻ പരിശീലകൻ ലൂയിസ് എൻറിക്വെ മാത്രമാണ് ഇനി ഫ്ലിക്കിന് മുന്നിലുള്ളത്.

ഫ്ലിക്കിന് കീഴിൽ കളിച്ച 131 മത്സരങ്ങളിൽ 100 വിജയങ്ങളും 10 സമനിലകളും നേടാൻ ബാർസയ്ക്കായി; 21 മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയമറിഞ്ഞത്.ഈ ചുരുങ്ങിയ കാലയളവിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച ഫ്ലിക്ക് 5 പ്രധാന കിരീടങ്ങളും ബാർസലോണയുടെ ഷെൽഫിലെത്തിച്ചു. 2 ലാ ലിഗ കിരീടങ്ങൾ, 2 സ്പാനിഷ് സൂപ്പർ കപ്പ്, 1 കോപ്പ ഡെൽ റേ എന്നിവയാണ് ഫ്ലിക്കിന്റെ ശിക്ഷണത്തിൽ ബാർസ സ്വന്തമാക്കിയത്.