BadmintonFeatured

ഹൈലോ ഓപ്പൺ: അൻമോൾ ഖർബിനെ തകർത്ത് പി.വി. സിന്ധു ഫൈനലിൽ; തുടർച്ചയായ രണ്ടാം കിരീടപ്പോരാട്ടം

Img 20261031 Wa0002

ജർമ്മനിയിൽ നടക്കുന്ന ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ നക്ഷത്ര താരം പി.വി. സിന്ധു ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ ഓൾ-ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിൽ സഹതാരം അൻമോൾ ഖർബിനെ അനായാസം കീഴടക്കിയാണ് സിന്ധു കലാശപ്പോരിന് യോഗ്യത നേടിയത്.നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-16 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

മത്സരത്തിലുടനീളം തങ്ങളുടെ പരിചയസമ്പത്തും ആക്രമണ ശൈലിയും പുറത്തെടുത്ത സിന്ധുവിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുവതാരമായ അൻമോളിന് കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ഓപ്പണിൽ ഫൈനലിലെത്തിയ സിന്ധുവിന്റെ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശമാണിത്. തകർപ്പൻ ഫോമിലുള്ള സിന്ധു ഈ സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.