അഞ്ചാം ടി20യിൽ ഇന്ത്യ നേടിയത് 191 റൺസ്, തിളങ്ങിയത് ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും മാത്രം

ന്യൂസിലാണ്ടിനെതിരെ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് നേടാനായത് 191 റൺസ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ടോസ് നേടി ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. അഭിഷേകിനെയും സഞ്ജുവിനെയും നഷ്ടമായ ഇന്ത്യ 19/2 എന്ന നിലയിൽ നിന്ന് ഇഷാന്‍ കിഷന്റെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിംഗ് മികവിൽ 112 റൺസിലേക്ക് എത്തുകയായിരുന്നു. അഭിഷേകിന്റെയും സഞ്ജുവിന്റെയും വിക്കറ്റുകള്‍ ആഡം മിൽനേ ആണ് നേടിയത്.

മൂന്നാം വിക്കറ്റിൽ 43 പന്തിൽ നിന്ന് 93 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ നിൽക്കുമ്പോളാണ് അടുത്തടുത്ത ഓവറുകളിൽ ഇഷാന്‍ കിഷനെയും ശ്രേയസ്സ് അയ്യരെയും ടീമിന് നഷ്ടമായത്. ഇഷാന്‍ 32 പന്തിൽ 61 റൺസ് നേടി പുറത്തായപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 23 പന്തിൽ 50 റൺസാണ് നേടിയത്.
ഇരുവരും പുറത്തായ ശേഷം 23 പന്തിൽ 33 റൺസ് നേടി നമന്‍ ധിറും 17 പന്തിൽ 22 റൺസ് നേടി നിതീഷ് കുമാര്‍ റെഡ്ഢിയുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ന്യൂസിലാണ്ടിന് വേണ്ടി ആഡം മിൽനേ നാലും നഥാന്‍ സ്മിത്ത്, ബ്ലെയര്‍ ടിക്നർ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.