പ്രളയത്താൽ ബാധിക്കപ്പെട്ടവർക്ക് ആശ്വാസവുമായി എഫ് സി തൃശ്ശൂർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രളയത്താൽ ബാധിക്കപ്പെട്ടവർക്ക് കൈതാങ്ങ് നൽകി തൃശ്ശൂരിന്റെ സ്വന്തം ക്ലബ് എഫ് സി തൃശ്ശൂർ. പ്രളയത്തിൽ തകർക്കപ്പെട്ട വീട് പുനർനിർമ്മിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ക്ലബ് അധികൃതർ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഇന്നലെ ഈ തുക ക്ലബ് പ്രസിഡന്റ് ജെയ്സൻ ഫ്രാൻസീസ് കുരിയച്ചിറ പള്ളി വികാരി ഫ. വർഗ്ഗീസ് കരിപ്പേരിയക്ക് നൽകി. ക്ലബ് സെക്രട്ടറി ഷമ്മി ജോസും ഏകോപന സമതി പ്രസിഡൻറ് സൈമൺ നടക്കാവുകാരൻ എന്നിവരും സന്നിഹിതരായിരുന്നു.