ഇറ്റലിയെ തകർത്തെറിഞ്ഞ് സ്വീഡൻ ലോകകപ് പ്രീക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ വലിയ വിജയവുമായി സ്വീഡൻ‌ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഗ്രൂപ്പ് ജിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇറ്റലിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ഇത് സ്വീഡന്റെ പ്രീക്വാർട്ടർ സ്ഥാനവംവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു എന്ന് പറയാം. കഴിഞ്ഞ മത്സരത്തിൽ സ്വീഡൻ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. 39ആം മിനുട്ടിൽ അമാന്ദ ഇല്ലെസ്റ്റെഡ് ആണ് അവർക്ക് ലീഡ് നൽകിയത്. പിന്നാലെ 44ആം മിനുട്ടിൽ ഫ്രിദൊലിന റോൾഫോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് സ്റ്റിന ബ്ലാക് സ്റ്റീനിയസും സ്വീഡനായി ഗോൾ നേടി.

50ആം മിനുട്ടിൽ അമാന്ദ ഇല്ല്സ്റ്റെഡ് തന്റെ രണ്ട് ഗോൾ നേടി. സ്കോർ 4-0. ഇല്ലെസ്റ്റെഡിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. 95ആം മിനുട്ടിൽ റെബേക ബ്ലോംകൊവിസ്റ്റും കൂടെ ഗോൾ നേടിയതോടെ സ്വീഡന്റെ വിജയം പൂർത്തിയായി.

രണ്ടാം വിജയം, ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് അടുത്തു

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് രമ്മ്ടാം വിജയം. ഇന്ന് ഡെന്മാർക്കിനെ നേരിട്ട ഇംഗ്ലണ്ട് ഏക ഗോളിനാണ് വിജയിച്ചത്. പന്ത് കൂടുതൽ കൈവശം വെച്ചു എങ്കിലും ഇംഗ്ലണ്ടിന് ഇന്നും കൂടുതൽ അവസരം സൃഷ്ടിക്കാനോ കൂടുതൽ ഗോളുകൾ നേടാനോ ആയില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹെയ്തിക്ക് എതിരെയും ചെറിയ മാർജിനിൽ ആയിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്.

മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ലോറൻ ജെയിംസ് നേടിയ ഗോൾ ആണ് വിജയ ഗോളായി മാറിയത്. റാചൽ ഡലി ആയിരുന്നു അസിസ്റ്റ് നൽകിയത്. ആദ്യ പകുതിയിൽ കെയ്റ വാൽഷിന് പരിക് കാരണം നഷ്ടമായത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. താരം ഇനി ഈ ലോകകപ്പിൽ കളിക്കുമോ എന്നത് സംശയമാണ്.

ഈ വിജയത്തോടെ ഗ്രൂപ്പ്ഡിയിൽ 6 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമത് നിൽക്കുന്നു‌. 3 പോയിന്റുമായി ഡെന്മാർക്ക് ആണ് രണ്ടാമത്.

രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് അർജന്റീന

വനിതാ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയുടെ മാരക തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിട്ട അർജന്റീന 66 മിനുട്ട് വരെ 2-0ന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 2-2ന്റെ സമനില സ്വന്തമാക്കാൻ അർജന്റീനക്ക് ആയി. അർജന്റീനയുടെ ആദ്യ പോയിന്റ് ആണ് ഇത്.

30ആം മിനുട്ടിൽ ലിൻഡ മിടാലോ നേടിയ ഗോളിൽ ദക്ഷിണാഫ്രിക്ക ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ തെംബി ഗറ്റ്ലാണ ദക്ഷിണാഫ്രിക്കയുടെ ലീഡ് ഇരട്ടിയാക്കി. 2-0. ഈ ലീഡ് 74ആം മിനുട്ട് വരെ തുടർന്നു. 74ആം മിനുട്ടിൽ സോഫിയ ബർൺ ഒരു ഗോൾ നേടി അർജന്റീനയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 79ആം മിനുട്ടിൽ റൊമിന നുനസ് സമനില ഗോളും നേടി.

ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അർജന്റീന സ്വീഡനെയും ദക്ഷിണാഫ്രിക്ക ഇറ്റലിയെയും നേരിടും.

ഗോളടിച്ചു കൂട്ടി സ്പെയിൻ ലോകകപ്പ് പ്രീക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഇന്ന് ഗ്രൂപ്പ് സിയിലെ അവരുടെ രണ്ടാം മത്സരത്തിൽ സാംബിയയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത അഞ്ച്യ് ഗോളുകൾക്ക് ആണ് വിജയിച്ചത്. ബാഴ്സലോണ താരം ഹെർമോസോയുടെ ഇരട്ട ഗോളുകൾ സ്പെയിനിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെയും തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ 13 മിനുട്ടിൽ തന്നെ സ്പെയിൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഒമ്പതാം മിനുട്ടിൽ അബിയേര ദുയെനസ് ആണ് സ്പെയിന് ലീഡ് നൽകിയത്‌‌. പിന്നാലെ 13ആം മിനുട്ടിൽ ഹെർമോസോയുടെ ഫിനിഷ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ലെവന്റെ താരം റെദൊന്തോ ഫെറർ സ്പെയിന്റെ മൂന്നാം ഗോൾ നേടി. 73ആം മിനുട്ടിൽ ഹെർമോസോയുടെ രണ്ടാം ഗോൾ കൂടെ വന്നതോടെ സാംബിയ കളിയിൽ നിന്ന് ദൂരെ ആയി. ഈ രണ്ട് ഗോളുകളോടെ ഹെർമോസൊ സ്പെയിനിനായുള്ള തന്റെ ഗോൾ നേട്ടം 50 ആക്കി ഉയർത്തി. ഹെർമോസോയുടെ നൂറാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഇതിനു പിന്നാലെ 87ആം മിനുട്ടിൽ വീണ്ടും ഫെറർ വലയിൽ പന്ത് എത്തിച്ചു. സ്കോർ 5-0.

ഈ വിജയത്തോടെ സ്പെയിനും ജപ്പാനും 6 പോയിന്റുമായി പ്രീക്വാർട്ടർ യോഗ്യത നേടി‌. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്ന മത്സരത്തിൽ സ്പെയിനും ജപ്പാനും ഏറ്റുമുട്ടും.

കോസ്റ്റാറിക്കയെയും തോൽപ്പിച്ചു, ജപ്പാൻ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക്

വനിതാ ഫുട്ബോൾ ലോകകപ്പിൽ ജപ്പാൻ പ്രക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചു‌. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജപ്പാൻ വിജയിച്ചതോടെയാണ് പ്രീക്വാർട്ടറിൽ എത്തുന്നതിന് അടുത്ത് എത്തിയത്‌. ഇന്ന് കോസ്റ്റാറിക്കയെ നേരിട്ട ജപ്പാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആണ് ജപ്പാന്റെ രണ്ട് ഗോളുകളും വന്നത്.

25ആം മിനുട്ടിൽ ഹികാറോ നവൊമൊതോയുടെ സ്ട്രൈക്കിൽ ജപ്പാൻ ലീഡ് എടുത്തു. ആ ഗോൾ പിറന്ന് രണ്ട് മിനുട്ടിനകം അവീബ ഫുജിനോയുടെ ഗോൾ ലീഡ് ഇരട്ടിയാക്കി‌. രണ്ട് ഗോളും ഒരുക്കിയത് മിന തനാക ആയിരുന്നു. ജപ്പാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോൾ നേടാൻ അവർക്ക് ഇന്ന് ആയില്ല. ആദ്യ മത്സരത്തിൽ ജപ്പാൻ 5 ഗോളുകൾക്ക് സാംബിയയെ തോൽപ്പിച്ചിരുന്നു‌.

സ്പെയിൻ ഇന്ന് സാംബിയയോട് തോൽക്കാതിരുന്നാൽ ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശനം ഔദ്യോഗികമാകും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്പെയിൻ ആയിരിക്കും ജപ്പാന്റെ എതിരാളികൾ.

സമനിലയിൽ നോർവേ സ്വിറ്റ്സർലാന്റ് പോരാട്ടം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ നോർവേയും സ്വിറ്റ്സർലാന്റും സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ നേടാൻ ആയില്ല. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന് മത്സരത്തിൽ അധികം അവസരങ്ങൾ പോലും പിറന്നില്ല. നോർവേ അഞ്ചു ഷോട്ടുകളോളം ടാർഗറ്റിലേക്ക് തൊടുത്തു എങ്കിലും അവരുടെ ഈ ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്താൻ ആയില്ല.

ഈ സമനില നാലു പോയിന്റുമായി സ്വിറ്റ്സർലാന്റിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. അവർ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. നോർവേ 1 പോയിന്റുമായി ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്. ഫിലിപ്പീൻസ് ആകും അവർക്ക് അവസാന മത്സരത്തിലെ എതിരാളി.

ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്!! ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീൻസ് വിജയിച്ചത്. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഇന്ന് ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി.

മത്സരത്തിന്റെ 21ആം മിനുട്ടിൽ സറീന ബോൾദൻ നേടിയ ഗോളാണ് ഫിലിപ്പീൻസിന്റെ വിജയ ഗോളായി മാറിയത്. സാറ ക്രിസ്റ്റീന നൽകിയ പാസിൽ നിന്നായിരുന്നു വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് താരത്തിന്റെ ഗോൾ.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് താരങ്ങൾ മൂന്ന് പോയിന്റിൽ നിൽക്കുകയാണ്. സ്വിറ്റ്സർലാന്റ്, ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നിവർ മൂന്ന് പോയിന്റിൽ നിൽക്കുന്നു. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.

വിജയം, നൃത്തം!! ആരി ബോർജസിന്റെ ഹാട്രിക്കുമായി ബ്രസീൽ ലോകകപ്പ് തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പനാമയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ആരി ബോർജസ് നേടിയ ഹാട്രിക്ക് ആണ് ബ്രസീലിന്റെ വിജയത്തിന് കരുത്തായത്. 23കാരിയായ ആരി ബോർജസിന് ഇത് ആദ്യ ലോകകപ്പ് ആണ്. 19ആം മിനുട്ടിൽ ഗോൾ നേടിയ ആരി കണ്ണീരോടെ ആണ് ആദ്യ ഗോൾ ആഘോഷിച്ചത്. പിന്നാലെ 39ആം മിനുട്ടിൽ അവൾ തന്നെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സെനരിറ്റോ ജാവോയുടെ ഫിനിഷിൽ ബ്രസീൽ ലീഡ് 3-0 ആക്കി ഉയർത്തി. ഈ ഗോൾ ഒരുക്കിയതും ആരി ബോർജസ് ആയിരുന്നു. മത്സരത്തിന്റെ 70ആം മിനുട്ടിൽ ആരി ഹാട്രിക്ക് പൂർത്തിയാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്.

ബ്രസീൽ ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാമത് എത്തി. ഇനി ഫ്രാൻസും ജമൈക്കയും ആണ് ഗ്രൂപ്പിൽ ബ്രസീലിന് മുന്നിൽ ഉള്ള എതിരാളികൾ.

വനിതാ ഫുട്ബോൾ ലോകകപ്പ്; മൊറോക്കോ വല നിറച്ച് ജർമ്മനിയുടെ ആറാട്ട്!!

വനിതാ ഫുട്ബോൾ ലോകകപ്പിൽ വൻ വിജയത്തോടെ ജർമ്മനി. ഇന്ന് മൊറോക്കോയെ നേരിട്ട ജർമ്മനി എതിരില്ലാത്ത ആറ് ഗോൾകളുടെ വിജയമാണ് സ്വന്തമാക്കിയത്. അലക്സാന്ദ്ര പോപ്പ് ഇരട്ട ഗോളുകൾ നേടി തുടക്കത്തിൽ തന്നെ മൊറോക്കൊ പ്രതിരോധത്തെ തകർത്തു. മൊറോക്കോയുടെ വനിതാ ലോകകപ്പ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും വലിയ മാർജിൻ വിജയമാണ് ജർമ്മനി ഇന്ന് നേടിയത്.

13ആം മിനുട്ടിലും 39ആം മിനുട്ടിലുമായിരുന്നു പോപിന്റെ ഗോളുകൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാര ബുഹൽ ലീഡ് മൂന്ന് ആക്കി ഉയർത്തി. 54ആം മിനുട്ടിൽ ജർമ്മനിക്ക് അനുകൂലമായി ഒരു സെൽഫ് ഗോളും വന്നു. സ്കോർ 4-0. 79ആം മിനുട്ടിൽ വീണ്ടും ഒരു സെൽഫ് ഗോൾ. സ്കോർ 5-0.

മത്സരത്തിന്റെ 90ആം മിനുട്ടിൽ ലിയ ഷുളറും ഗോൾ നേടി. ജർമ്മനിക്കായി ഷുളറിന്റെ 37ആം ഗോളായിരുന്നു ഇത്. ഗ്രൂപ്പ് എച്ചിൽ കൊറിയയും കൊളംബിയയും ആണ് ഇനി ജർമ്മനിയുടെ എതിരാളികൾ.

വനിതാ ലോകകപ്പ്; അർജന്റീനക്ക് തോൽവിയോടെ തുടക്കം, ഇറ്റലിക്ക് മുന്നിൽ വീണു

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന പോരാട്ടത്തിൽ ഇറ്റലി അർജന്റീനയെ തോൽപ്പിച്ചു. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ പിറന്ന ഗോളിന്റെ മികവിൽ 1-0ന്റെ വിജയമാണ് ഇറ്റലി സ്വന്തമാക്കിയത്. സബ്ബായി എത്തിയ ക്രിസ്റ്റ്യാന ജിറേലിയുടെ ഹെഡർ ആണ് വിജയ ഗോളായി മാറിയത്. 84ആം മിനുട്ടിൽ സബ്ബായി എത്തിയ ജിറേലി 87ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.

താരത്തിന്റെ ഇറ്റലിക്കായുള്ള 54ആം ഗോളാണിത്. നേരത്തെ ആദ്യ പകുതിയിൽ ഇറ്റലി നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും രണ്ട് തവണ വലകുലുക്കുകയും ചെയ്തു. രണ്ട് തവണയും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. ലോക റാങ്കിംഗിൽ 28ആം സ്ഥാനത്തുള്ള അർജന്റീന താരതമ്യേനെ മെച്ചപ്പെട്ട പ്രകടനമാണ് ഇറ്റലിക്ക് എതിരെ നടത്തിയത്.

ഈ പരാജയം അർജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. ഇനി സ്വീഡനും ദക്ഷിണാഫ്രിക്കയും ആണ് ഗ്രൂപ്പിൽ അർജന്റീനക്ക് മുന്നിൽ ഉള്ളത്.

ഫ്രാൻസിനെ സമനിലയിൽ തളച്ച് ജമൈക്ക

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഫ്രാൻസിനെ ജമൈക്ക് സമനിലയിൽ തളച്ചു. ഇരു ടീമുകൾക്കും ഇന്ന് ഗോൾ നേടാൻ ആയില്ല. ഫ്രാൻസിന് ഈ ഫലം വലിയ നിരാശ നൽകും. ഫ്രാൻസ് കൂടുതൽ പന്ത് കൈവശം വെച്ചു എങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ന് പരാജയപ്പെട്ടു. കിട്ടിയ അവസരങ്ങൾ അവർ ലക്ഷ്യത്തിൽ എത്തിച്ചുമില്ല.

ജമൈക്ക് മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ അവർക്കും ഒരു വിജയം നേടി ഏവരെയും ഞെട്ടിക്കാൻ ആയില്ല. ഗ്രൂപ്പ് എഫിൽ പനാമയും ബ്രസീലും ആണ് മറ്റു ടീമുകൾ. ബ്രസീൽ നാളെ അവരുടെ ആദ്യ മത്സരത്തിൽ പനാമയെ നേരിടും.

വനിതാ ലോകകപ്പ്; പോർച്ചുഗലിനെ തോല്പ്പിച്ച് നെതർലന്റ്സ് തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ നെതർലാന്റ്സിന് വിജയ തുടക്കം. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പായ നെതർലന്റ്സ് ഇന്ന് പോർച്ചുഗലിനെ ആണ് തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു വിജയം. ഒരു സെറ്റ് പീസിൽ നിന്നായിരുന്നു നെതർലാന്റ്സിന്റെ വിജയ ഗോൾ വന്നത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ വാൻ ഡെ ഗാർട് ആണ് ഒരു ഹെഡറിലൂടെ ഗോൾ നേടിയത്.

നെതർലന്റ്സിന് ലീഡ് ഉയർത്താൻ കൂടുതൽ അവസരം ലഭിച്ചു എങ്കിലും പോർച്ചുഗീസ് ഗോൾ കീപ്പറുടെ മികവ് കളി 1-0ൽ നിർത്തി. അടുത്ത മത്സരത്തിൽ അമേരിക്കയെ ആണ് നെതർലാന്റ്സ് നേരിടേണ്ടത്. അമേരിക്കയെ കൂടാതെ വിയറ്റ്നാമും നെതർലന്റ്സിന്റെ ഗ്രൂപ്പിൽ ഉണ്ട്.

Exit mobile version