വനിതാ ഫുട്ബോൾ ലോകകപ്പ്; അവസാന നിമിഷ ഗോളിൽ സ്വീഡൻ വിജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ സ്വീഡൻ തോൽപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് സ്വീഡൻ നേടിയത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പോയിന്റ് എന്ന സ്വപ്നം ആണ് ഈ അവസാന നിമിഷ ഗോൾ തകർത്തത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ ആണ് ദക്ഷിണാഫ്രിക്ക ഗോൾ നേടിയത്‌. ഹിൽദ മഗായിയ ആണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് നൽകിയത്.

ഈ ഗോളിന് ശേഷം ഉണർന്നു കളിച്ച സ്വീഡൻ ബാഴ്സലോണ താരം ഫ്രിദൊലിന റോൽഫോയിലൂടെ സമനില കണ്ടെത്തി. 65ആം മിനുട്ടിൽ കനെരിഡിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. ഇതിനു ശേഷം സ്വീഡന് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ദക്ഷിണാഫ്രിക്കൻ ഡിഫൻസ് ശക്തമായി പിടിച്ചു നിന്നു.പക്ഷെ 90ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സ്വീഡൻ വിജയ ഗോൾ കണ്ടെത്തി. അസ്ലാനിയുടെ കോർണറിൽ നിന്ന് ഇല്ലെസ്റ്റെഡ് ആണ് വിജയ ഗോൾ നേടിയത്.

ഗ്രൂപ്പ് ജിയിൽ അർജന്റീനയും ഇറ്റലിയുമാണ് മറ്റു ടീമുകൾ. അർജന്റീന നാളെ അവരുടെ ആദ്യ മത്സരത്തിൽ ഇറ്റലിയെ നേരിടും.

വനിതാ ഫുട്ബോൾ ലോകകപ്പ്; അവസാന മിനുട്ട് ഗോളിൽ ഡെന്മാർക്ക് ചൈനയെ തോൽപ്പിച്ചു

ഇന്ന് വനിതാ ഫുട്ബോൾ ലോകകപ്പിൽ നടന്ന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ചൈനയെ ഡെന്മാർക്ക് തോൽപ്പിച്ചു. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 90ആം മിനുട്ടിലെ ഒരു ഗോളാണ് ഡെന്മാർക്കിന് വിജയം നൽകിയത്‌. ഹാർദ്സ്റിന്റെ ഒരു ക്രോസിൽ നിന്ന് വാംഗ്സ്ഗാർഡാണ് അവസാന നിമിഷം ഡെന്മാർക്കിന് 3 പോയിന്റ് നൽകിയത്‌.

ഇതു കഴിഞ്ഞ് ചൈനക്ക് 95 ആം മിനുട്ടിൽ സമനില നേടാൻ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. അത് പക്ഷെ നിർഭാഗ്യം കൊണ്ട് വലയിൽ ഞ്ന്ന് അകന്നു നിന്നു. മത്സരത്തിൽ ഡെന്മാർക്കിന് നേരിയ മുൻ തൂക്കം ഉണ്ടായിരുന്നു എങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിക്കുന്നതാണ് ഭൂരിഭാഗം സമയവും കണ്ടത്.

ഹെയ്തിയുടെ മുന്നിൽ ഇംഗ്ലണ്ട് വിറച്ചു, പെനാൾട്ടിയുടെ ഭാഗ്യത്തിൽ വിജയം!!

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹെയ്തിയെ നേരിട്ട ഇംഗ്ലണ്ട് ഏറെ പ്രയാസപ്പെട്ടു എങ്കിലും മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ ആയി. ലോകകപ്പിൽ ആദ്യമായി കളിക്കാനെത്തിയ ഹെയ്തി കടുത്ത വെല്ലുവിളിയാണ് യൂറോപ്യൻ ചാമ്പ്യന്മാർക്ക് നൽകിയത്. ഒരു പെനാൾട്ടിയാണ് ഇംഗ്ലണ്ടിന് വിജയ ഗോൾ നൽകിയത്. 28ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി സ്റ്റാന്വേ ആണ് എടുത്തത്. ആദ്യ കിക്ക് ഹെയ്തി കീപ്പർ തടഞ്ഞു എങ്കിൽ വാർ ആ കിക്ക് വീണ്ടും എടുക്കാൻ വിധിച്ചു.

രണ്ടാം തവണ സ്റ്റാൻവേക്ക് പിഴച്ചില്ല. ഇംഗ്ലണ്ട് മുന്നിൽ എത്തി. എന്നാൽ ഇതല്ലാതെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇംഗ്ലണ്ടിനായില്ല. മറുവശത്ത് ഹെയ്ത് പല നല്ല അവസരങ്ങളും സൃഷ്ടിച്ചു. പലപ്പോഴും മേരി എർപ്സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇംഗ്ലണ്ട് ഈ വിജയത്തിൽ തൃപ്തരായിരിക്കില്ല. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ ആണ് നേരിടേണ്ടത്.

വൻ വിജയത്തോടെ ജപ്പാൻ ലോകകപ്പ് യാത്ര തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ ജപ്പാൻ വലിയ വിജയത്തോടെ തിടങ്ങി. ഇന്ന് സാംബിയയെ നേരിട്ട ജപ്പാൻ എതിരില്ലാത്ത് അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ജപ്പാൻ ഒരു കളിയിൽ നാലു ഗോളുകൾ അടിക്കുന്നത്. ഇരട്ട ഗോളുകളുമായി ഹിനാറ്റ മിയസവ ജപ്പാന്റെ താരമായി മാറി.

43ആം മിനുട്ടിലും 62ആം മിനുട്ടിലും ആയിരുന്നു മിയസയുടെ ഗോളുകൾ. 55ആം മിനുട്ടിൽ പരിയസമ്പന്നയായ മിന തിനാകയും ജപ്പാനായി ഗോൾ നേടി. അമേരിക്കൻ ക്ലബായ ഏഞ്ചൽ സിറ്റിക്കായി കളിക്കുന്ന ജുൻ എൻഡോയും കൂടെ ഗോൾ നേടിയതോടെ ജപ്പാൻ വിജയം ഉറപ്പിച്ചു. അവസനാൻ യുയെകിയും ജപ്പാനായി ഗോളടിച്ചു. സാംബിയ ഇതാദ്യമായാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ കളിക്കുന്നത്‌. അവർക്ക് ഇന്ന് ഒരു ഷോട്ട് തൊടുക്കാൻ പോലും ആയില്ല.

46 ഷോട്ടുകൾ!! കോസ്റ്ററിക്കയെ തകർത്ത് സ്പെയിൻ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിന് ഗംഭീര തുടക്കം. ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സ്പെയിനിന്റെ സർവ്വാധിപത്യം കണ്ട മത്സരത്തിൽ 3 ഗോളുകൾ മാത്രമേ വന്നിട്ടുള്ളൂ എന്നത് അത്ഭുതമാണ്. 46 ഷോട്ടുകൾ ആണ് സ്പെയിൻ ഇന്ന് തൊടുത്തത്. ഫിനിഷിംഗിലെ പോരായ്മ ആണ് സ്പെയിന് ഇന്ന് ആകെ ഉണ്ടാകാൻ പോകുന്ന നിരാശ.

21ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് സ്പെയിൻ ലീഡ് എടുത്തത്. പിന്നാലെ 23ആം മിനുട്ടിൽ ബാഴ്സലോണ താരം ഐതാന ബൊന്മാറ്റി ലീഡ് ഇരട്ടിയാക്കി. 27ആം മിനുട്ടിൽ റയൽ മാഡ്രിഡ് താരം എസ്തർ ഗോൺസാലസ് സ്പെയിനിന്റെ മൂന്നാം ഗോളും നേടി. ഇതോടെ തന്നെ അവർ വിജയം ഉറപ്പിച്ചു. മത്സരത്തിൽ 82% ആയിരുന്നു സ്പെയിനിന്റെ ബോൾ പൊസഷൻ. ഇനി ജപ്പാനും സാംബിയയും ആണ് സ്പെയിനിന്റെ ഗ്രൂപ്പിലെ എതിരാളികൾ.

വനിതാ ലോകകപ്പ്; ഏകപക്ഷീയ വിജയത്തോടെ സ്വിറ്റ്സർലാന്റ്

വനിതാ ഫുട്ബോൾ ലോകകപ്പിൽ വിജയത്തോടെ സ്വിറ്റ്സർലാന്റ് തുടങ്ങി. ഇന്ന് ന്യൂസിലൻഡിൽ നടന്ന മത്സരത്തിൽ ഫിലിപ്പീൻസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് തോല്പ്പിച്ചത്. ആദ്യ പകുതിയുടെ അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ബാച്ച്മാൻ ആണ് സ്വിറ്റ്സർലാന്റിന് ലീഡ് നൽകിയത്. ഈ ഗോളോടെ റമോണ ബാച്മാൻ സ്വിറ്റ്സർലാന്റിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ ആയി.

രണ്ടാം പകുതിയിലും സ്വിറ്റ്സർലാന്റ് ആധിപത്യം തുടർന്നു. അവർ 64ആം മിനുട്ടിൽ സെറിന സെവറിൻ പുബിലിലൂടെ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു. ഫിലിപ്പീൻസിന് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. സ്വിറ്റ്സർലാന്റ് 17 ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ 8ഉം ടാർഗറ്റിലേക്ക് ആയിരുന്നു. 75%ത്തോളം പൊസഷനും സ്വിറ്റ്സർലാന്റിന് ഉണ്ടായിരുന്നു.

വനിതാ ഫുട്ബോൾ ലോകകപ്പ്; കാനഡ നൈജീരിയ മത്സരം സമനിലയിൽ

ഇന്ന് വനിതാ ഫുട്ബോൾ ലോകകപ്പിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ നൈജീരിയയും കാനഡയും സമനിലയിൽ പിരിഞ്ഞു‌. ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്ത ഇന്ന് കാനഡക്ക് വിനയായി. 48ആം മിനുട്ടിൽ സിംഗ്ലയർ എടുത്ത പെനാൾട്ടി കിക്ക് നൈജീരിയ കീപ്പർ ചിയമക നന്ദോസി തടയുകയായിരുന്നു.

ഇരു ടീമുകൾക്കും ഇന്ന് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ അവസരങ്ങൾ ഗോളായി മാറിയില്ല. നൈജീരിയ താരം ഡെബോറ അബുദിയൊൻ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കാനഡക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയത് മുതലെടുക്കാൻ മാത്രം സമയം ബാക്കി ഉണ്ടായിരുന്നില്ല. നൈജീരിയക്ക് ഇനി അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. കാനഡ റിപബ്ലിക് ഓഫ് അയർലണ്ടിനെയും നേരിടും.

75000 കാണികൾ സാക്ഷി, ഓസ്ട്രേലിയ വിജയത്തോടെ ലോകകപ്പ് തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പ് 2023ൽ ഓസ്ട്രേലിയക്ക് വിജയ തുടക്കം. ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് റിപ്പബ്ലിക് ഓഫ് അയർലണ്ടിനെയാണ് തോല്പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്ട്രേലിയുടെ വിജയം‌ പരിക്ക് കാരണം സൂപ്പർ സ്റ്റാർ സാം കെർ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും ഓസ്ട്രേലിയ മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു. അയർലണ്ട് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഓസ്ട്രേലിയക്ക് ഒരു പെനാൾട്ടി വേണ്ടി വന്നു.

ഗോളില്ലാതെ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഓസ്ട്രേലിയ ഗോൾ നേടിയത്. 52ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി കാറ്റ്ലി തന്റെ ഇടം കാലു കൊണ്ട് വലയിലേക്ക് എത്തിച്ചു. ഈ ഗോൾ മതിയായി ഓസ്ട്രേലിയക്ക് വിജയം ഉറപ്പിക്കാൻ. ഇന്ന് 75000ത്തിൽ അധികം കാണികൾ ആണ് ഓസ്ട്രേലിയുടെ ആദ്യ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്.

ഗ്രൂപ്പ് ബിയിൽ ഇനി നൈജീരിയയും കാനഡയും ആകും ഓസ്ട്രേലിയയുടെ ബാക്കിയുള്ള എതിരാളികൾ. ജൂലൈ 27ന് ഓസ്ട്രേലിയ നൈജീരിയയെയും ജൂലൈ 31ന് അവർ കാനഡയെയും നേരിടും.

ന്യൂസിലൻഡിന് ചരിത്രത്തിലെ അദ്യ വിജയം!! വനിതാ ഫുട്ബോൾ ലോകകപ്പിന് ഗംഭീര തുടക്കം

വനിതാ ഫുട്ബോൾ ലോകകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കം. ന്യൂസിലൻഡ് വനികൾ അവരുടെ ചരിത്രത്തിളെ ആദ്യ ലോകകപ്പ് വിജയം ഇന്ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തമാക്കി. ആതിഥേയരായ ന്യൂസിലൻഡ് ശക്തരായ നോർവേയെ ആണ് തോൽപ്പിച്ച്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. അദ ഹെഗബെർഗ് ഉൾപ്പെടെ വനിത ഫുട്ബോളിലെ വലിയ പേരുകൾ അണിനിരന്ന നോർവേയെ ആൺ താരതമ്യേന കുഞ്ഞരായ ന്യൂസിലൻഡ് തോൽപ്പിച്ചത്.

തുടക്കം മുതൽ മികച്ച അറ്റാക്കുകൾ നടത്തിയതും അവസരങ്ങൾ സൃഷ്ടിച്ചത് ന്യൂസിലൻഡ് തന്നെയായിരുന്നു. എങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ന്യൂസിലൻഡ് അവർ അർഹിച്ച ഗോൾ കണ്ടെത്തി. 38ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഹാൻഡ് നൽകി ക്രോസ് വിൽകിൻസൺ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. വിൽകിൻസന്റെ ലോകകപ്പ് ടൂർണമെന്റുകളിലെ മൂന്നാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് ശേഷം ലീഡ് ഉയർത്താൻ ന്യൂസിലൻഡിന് നല്ല അവസരങ്ങൾ ലഭിച്ചു. പെർസിവലിന്റെ ഒരു ഷോട്ട് പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. അവസാന പത്ത് മിനുട്ടുകളിൽ നോർവേ കളിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ഊർജ്ജിതമാക്കി. അവർ അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. 81ആം മിനുട്ടിൽ തുവ ഹാൻസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നോർവേക്ക് ക്ഷീണമായി.

88ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് ന്യൂസിലാൻഡിന് ലഭിച്ച പെനാൾട്ടി റിയ പേർസിവലിന് വലയിൽ എത്തിക്കാൻ ആയില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. സ്കോർ അപ്പോഴും 1-0 ആയി തുടർന്നു.

ഈ വിജയം ന്യൂസിലൻഡിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. ഇവർ രണ്ട് ടീമിനെ കൂടാതെ സ്വിറ്റ്സർലാന്റും ഫിലിപ്പീൻസുമാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.

ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല, അർജന്റീന ടീം അംഗങ്ങൾക്ക് ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാൻ മെസ്സി

ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല. ലോകകപ്പ് നേടിയ അർജന്റീന ടീം അംഗങ്ങൾക്കും സ്റ്റാഫിനും ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാനൊരുങ്ങി സൂപ്പർ താരം ലയണൽ മെസ്സി. സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 24 കാരറ്റ് ഗോൾഡൺ ഐ ഫോണുകൾ മെസ്സിക്ക് വേണ്ടി പാരിസീൽ എത്തിക്കഴിഞ്ഞു. ലോകകപ്പ് നേടി ചരിത്രമെഴുതിയ അർജന്റീനയുടെ താരങ്ങൾക്കും സ്റ്റാഫിനും അടക്കം 35 ഐ ഫോണുകളാണ് തയ്യാറായിരിക്കുന്നത്. ഐ ഗോൾഡ് ഡിസൈൻ പാട്രിക്ക് ഗ്രൂപ്പുമായി സഹകരിച്ചാണ് ഫോണുകൾ ഉണ്ടാക്കിയത്.

 

താരങ്ങളുടെ പേരും നമ്പറും അർജന്റീന ദേശീയ ടീമിന്റെ ലോഗോയും ഉൾപ്പെടുന്നതാണ് ഈ സ്പെഷൽ ഐ ഫോൺ. ലോകകപ്പ് ജയത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലയണൽ മെസ്സി, ഗോൾഡൺ ഐ ഫോണുകൾ ലോകകപ്പ് ജയം നേടിയ ടീമിനായി സമ്മാനിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് കോടിയോളം രൂപ മുടക്കിയാണ് മെസ്സി ഗോൾഡൻ ഐ ഫോണുകൾ സഹതാരങ്ങൾക്ക് നൽകുന്നത്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2ന് പരാജയപ്പെടുത്തിയാണ് ഖത്തർ ലോകകപ്പ് അർജന്റീന ഉയർത്തിയത്‌.

“എംബപ്പെ അർജന്റീന താരങ്ങൾക്ക് മാനസിക ആഘാതം നൽകി, അതാണ് ലോകകപ്പ് ആഘോഷിക്കാതെ അവർ എംബപ്പെക്ക് പിറകെ”

ഞായറാഴ്ച ഖത്തറിൽ അർജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ കൈലിയൻ എംബാപ്പെയെ പരിഹസിച്ച എമിലിയാനോ മാർട്ടിനെസിനെ രൂക്ഷമായി വിമർശിച്ച് മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമി.

എംബാപ്പെ അർജന്റീന താരങ്ങൾക്ക് വലിയ മാനസിക ആഘാതം ആണ് നൽകിയത് എന്നും അതാണ് അവർ എംബപ്പെയെയും ഫ്രാൻസ് ടീമിനെയും തോല്പ്പിച്ചു എന്നത് ലോകകപ്പിനേക്കാൾ ആഘോഷിക്കുന്നത്. ആദിൽ റാമി പറഞ്ഞു.

എമി മാർട്ടിനത് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട താരമാണ് അദ്ദേഹം, ലോകകപ്പിലെ ഏറ്റവും മോശമായ താരവും എമി തന്നെ റാമി പറഞ്ഞു. ലോകകപ്പിൽ എമിലിയാനോ അല്ല മൊറോക്കോ കീപ്പർ ബോനോ ആണ് മികച്ച കീപ്പർ എന്നും റാമി പറഞ്ഞു.

2026 ലോകകപ്പ് ആവേശകരമാകും, 48 ടീമുകൾ 100ൽ അധികം മത്സരങ്ങൾ

2026ലെ ഫിഫ ലോകകപ്പ് ഇതുവരെ നടന്ന ലോകകപ്പുകളെക്കാൾ ഒക്കെ വലുതാകും. മെസ്കിക്കോ, കാനഡ, അമേരിക്ക എന്നി രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ 48 ടീമുകൾ ആകും പങ്കെടുക്കുക. ഫിഫയുടെ 32 ടീം ലോകകപ്പ് എന്നത് 2026ഓടെ മാറാനിരിക്കുകയാണ്‌. 48 ടീമുകൾ വരുന്നതോടെ കൂടുതൽ രാജ്യങ്ങൾക്ക് ടൂർണമെന്റിന്റെ ഭാഗമാകാനും ആകും ഒപ്പം കൂടുതൽ രാജ്യങ്ങളിലെ ഫുട്ബോൾ ശക്തമാകാനും ഫിഫയുടെ ഈ നീക്കം കാരണമാകും.

12 ഗ്രൂപ്പുകൾ അടുത്ത ലോകകപ്പിൽ ഉണ്ടാകും. 4 ടീമുകൾ ഉള്ള 12 ഗ്രൂപ്പുകൾ. ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരും ഒപ്പം 8 മികച്ച മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. റൗണ്ട് ഓഫ് 16 എന്നതിന് പകരം റൗണ്ട് ഓഫ് 32 ആയാകും നോക്കൗട്ട് ആരംഭിക്കുക. 5 നോക്കൗട്ട് മത്സരങ്ങൾ കഴിഞ്ഞ് മാത്രമെ ഇനി ഒരു ടീമിന് കിരീടത്തിൽ മുത്തമിടാൻ ആവുകയുള്ളൂ.

104 മത്സരങ്ങൾ അടുത്ത ലോകകപ്പിൽ നടക്കും. 16 വേദികളിലായാകും മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ കൂടുതൽ ആയതു കൊണ്ട് തന്നെ പല റെക്കോർഡുകളും തകരുന്ന ലോകകപ്പ് കൂടിയാകും അടുത്തത്.

Exit mobile version